Latest NewsUSANewsInternational

‘സുഹൃത്തുക്കളെക്കുറിച്ച് പറയേണ്ടത് ഇങ്ങനെയല്ല’, ഇന്ത്യക്കെതിരെയുള്ള ട്രംപിന്റെ പ്രസ്താവനയ്‌ക്കെതിരെ ജോ ബൈഡന്‍

വാഷിങ്ടണ്‍ : ഇന്ത്യ മലിനമാണെന്നും ഇന്ത്യയിലെ വായു മലിനമാണെന്ന യുഎസ് പ്രസിഡന്റ് ട്രംപിന്റെ പ്രസ്താവനയ്‌ക്കെതിരെ ഡെമോക്രാറ്റിക് പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡന്‍. ആഗോളപ്രശ്‌നങ്ങളെക്കുറിച്ച് ട്രംപിന് ശരിയായ ധാരണ ഇല്ലെന്നും സുഹൃത്തുക്കളെ കുറിച്ച് ഇങ്ങനെയല്ല പ്രതികരിക്കേണ്ടതെന്നുമായിരുന്നു ബൈഡന്റെ വിമര്‍ശനം.

പ്രസിഡന്റെ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അവസാനഘട്ട സംവാദത്തിനിടെയാണ് ട്രംപ് ഇന്ത്യയ്‌ക്കെതിരെ പരാമര്‍ശം നടത്തിയത്. വായുമലീനകരണത്തിനെക്കുറിച്ച് പറയുന്നതിനിടെയാണ് ഇന്ത്യ മലിനമാണെന്നും ഇന്ത്യയിലെ വായു മലിനമാണെന്നും ട്രംപ് പറഞ്ഞത്. എന്നാല്‍ സുഹൃത്തുക്കളെക്കുറിച്ച് പറയേണ്ടത് ഇങ്ങനെയല്ലെന്നും ആഗോളപ്രശ്‌നങ്ങളെ പരിഹരിക്കേണ്ടത് ഇങ്ങനെയല്ലെന്നും സംവാദത്തിനുശേഷം ബൈഡന്‍ ട്വീറ്റ് ചെയ്തു.

Read Also : ‘പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധം എന്ന പേരിൽ ചില അവസരവാദികള്‍ രാജ്യത്ത് സംഘടിതമായ അക്രമം അഴിച്ചുവിടുകയാണ്’; മോഹൻ ഭാഗവത്

ഇന്ത്യന്‍ അമേരിക്കന്‍ സൗഹൃദത്തിന് കൂടുതല്‍ ശോഭനമായ ഭാവിയുണ്ടെന്ന ലേഖനം പങ്കുവെച്ചുകൊണ്ടായിരുന്നു ട്രംപിനെതിരെയുള്ള ബൈഡന്റെ വിമര്‍ശനം. പാരിസ് കാലാവസ്ഥ ഉടമ്പടിയില്‍ നിന്നു യുഎസ് പിന്‍വാങ്ങിയതിനെ ട്രംപ് ന്യായീകരിച്ചിരുന്നു. ഇന്ത്യയും ചൈനയും റഷ്യയും വായുമലിനീകരണം കുറയ്ക്കാന്‍ ഒന്നും ചെയ്യില്ലെന്നും ട്രംപ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button