ന്യൂയോര്‍ക്ക്: ചൈന അതിരൂക്ഷമായ ഭക്ഷ്യ പ്രതിസന്ധിയിലാണെന്ന് റിപ്പോർട്ട് .മിക്ക രാജ്യങ്ങളുമായി ഭക്ഷ്യധാന്യങ്ങളും ഉല്പന്നങ്ങളും സംബന്ധിച്ച ഇടപാടാണ് ചൈന നടത്തുന്നതെന്നും ഭക്ഷ്യവസ്തുക്കളുടെ വന്‍തോതിലുളള ഇടപാട് തെളിവാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
ചൈനയില്‍ വെള്ളപ്പൊക്കം, വെട്ടുകിളി ആക്രമണം, ആഫ്രിക്കന്‍ പന്നിപ്പനി എന്നിവയെ തുടര്‍ന്ന് രാജ്യത്തെ കാര്‍ഷികമേഖല ഗുരുതരമായ പ്രതിസന്ധി നേരിട്ടു. ഭക്ഷ്യഉപഭോഗവും ഉല്പാദനവും തമ്മിലുളള അന്തരം പരിഹരിക്കുന്നതിനായി ആഫ്രിക്കന്‍, സൗത്ത് അമേരിക്കന്‍ രാജ്യങ്ങളിലെ ഫലഭൂയിഷ്ടമായ സ്ഥലങ്ങളും വിളനിലങ്ങളും വാങ്ങാനും പാട്ടത്തിനെടുക്കാനും ചൈന തുടങ്ങി. വിദേശങ്ങളില്‍ കൃഷിനിലങ്ങള്‍ വാങ്ങുന്നതിനായി 94 ബില്യണ്‍ യുഎസ് ഡോളറാണ് ചൈന ചെലവഴിച്ചത്.
Post Your Comments