KeralaLatest NewsNews

വാളയാര്‍ കേസ്; കുറ്റമേറ്റെടുക്കാന്‍ പെണ്‍‍കുട്ടികളുടെ അച്ഛനെ ഡി.വൈ.എസ്.പി നിര്‍ബന്ധിച്ചതായി കുടുംബം‍‍‍

പാലക്കാട് : വാളയാർ പീഡനക്കേസിൽ നിർണായക വെളിപ്പെടുത്തലുമായി പെൺകുട്ടികളുടെ കുടുംബം‍‍‍. സഹോദരിമാര്‍ പീഡനത്തിനിരയായി ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസില്‍ കുറ്റമേറ്റെടുക്കാന്‍ ഡി.വൈ.എസ്.പി സോജന്‍ പെണ്‍കുട്ടികളുടെ അച്ഛനെ നിര്‍ബന്ധിച്ചതായിട്ടാണ് കുടുംബം‍‍‍ പറയുന്നത്.
പലരും ഇതുപോലെ കുറ്റം ഏറ്റെടുക്കാറുണ്ടെന്നും സോജന്‍ പറഞ്ഞു. മാത്രമല്ല കേസ് ഏറ്റെടുത്താൽ തന്നെ രക്ഷിക്കാമെന്ന് സോജൻ ഉറപ്പ് നൽകിയതായും പെണ്‍കുട്ടികളുടെ അച്ഛനോട് പറഞ്ഞു.

ഇതില്‍ മനംനൊന്ത് മക്കള്‍ മരിച്ച അതേ സ്ഥലത്ത് താനും ആത്മഹത്യക്ക് ശ്രമിച്ചുവെന്നും അച്ഛന്‍ വെളിപ്പെടുത്തി. കേസില്‍ ഉന്നതനായ ഒരു പ്രതി കൂടി ഉണ്ടെന്നും ഈ പ്രതിയെ രക്ഷപ്പെടുത്താനാണ് ഡി.വൈ.എസ്.പിയായിരുന്ന സോജന്‍ ശ്രമിച്ചതെന്നും അമ്മ ആരോപിച്ചു.

നീതി തേടി പെണ്‍ക്കുട്ടികളുടെ കുടുംബം ഒരാഴ്ച നീണ്ടുനിൽക്കുന്ന സത്യാഗ്രഹം ആരംഭിച്ചു. കോടതിയുടെ മേൽനോട്ടത്തിൽ കേസ് പുനരന്വേഷിക്കുക, ഡിവൈഎസ്പി സോജന് സ്ഥാനകയറ്റം നൽകാനുള്ള തീരുമാനം പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button