Latest NewsKeralaNewsCrime

ചതിയില്‍പ്പെടുത്തി ബലാത്സംഗം ചെയ്ത ശേഷം ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തിൽ സി.പി.എം പ്രവർത്തകനെതിരെ കേസ്

പത്തനംതിട്ട : ബലാത്സംഗം ചെയ്ത ശേഷം ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയിലൂടെ പ്രചരിപ്പിച്ച സംഭവത്തില്‍ സി.പി.എം പ്രവർത്തകനെതിരെ കേസെടുത്തു. . സി.പി.എം പത്തനംതിട്ട ജില്ലാ സെക്രട്ടറിയുടെ മുന്‍ ഡ്രൈവറും പാർട്ടി പ്രവർത്തകനുമായ അടൂർ പഴകുളം സ്വദേശിക്കെതിരെ ബന്ധുവും പാർട്ടി അംഗവുമായ യുവതിയാണ് പരാതി നല്കിയത്.അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തതായും പരാതിയുണ്ട്.

ജയിലാലായ ഭർത്താവിനെ ജ്യാമത്തിലിറക്കാം എന്ന് തെറ്റിദ്ധരിപ്പിച്ച് പണം കവരുകയും പിന്നീട് ചതിയില്‍പ്പെടുത്തി ബലാത്സംഗം ചെയ്ത്, ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതി. കഴിഞ്ഞ വ്യാഴായ്ചയാണ് യുവതി ജില്ലാ പെലീസ് മേധാവിക്ക് പരാതി നല്കിയത്. ഒരു വർഷം മുമ്പ് യുവതിയെ കൊട്ടാരക്കരയിലെ ഹോട്ടലിലെത്തിച്ച് പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ പകർത്തി പീഡനം തുടരുകയുമായിരുന്നു. ശല്യം തുടർന്നതോടെ ഒരാഴ്ച മുമ്പ് ഇവർ ആത്മഹത്യക്ക് ശ്രമിച്ചു.

ഭർത്താവിന്‍റെ കേസ് നടത്തിപ്പിന് വായ്പയെടുത്ത അഞ്ചു ലക്ഷം രൂപ പ്രതിയെ ഏല്‍പ്പിച്ചിരുന്നുവെന്നും ഈ തുക ചില നേതാക്കള്‍ക്ക് കൈമാറിയെന്നും പരാതിയില്‍ പറയുന്നുണ്ട്. മാസങ്ങള്‍ക്ക് മുമ്പ് പാർട്ടി നേതൃത്വത്തിന് പരാതി നല്കിയെങ്കിലും പ്രതിയെ സംരക്ഷിക്കുന്ന നിലപടാണുണ്ടായതെന്നും ഇതോടെയാണ് പൊലീസിനെ സമീപിച്ചതെന്നും യുവതി പറയുന്നു.

അതേസമയം പാർട്ടി നേതൃത്വത്തിന് യുവതി പരാതി നല്കിയിട്ടില്ലെന്നും വിഷയം ശ്രദ്ധയില്‍ പെട്ട ഉടന്‍ ഇരുവരെയും പുറത്താക്കിയെന്നുമാണ് സിപിഎം പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button