“എ.കെ.ബാലൻ ഉൾപ്പെടെ കേസ് അട്ടിമറിച്ച സർക്കാരിനു മുന്നിൽ നീതിക്കു വേണ്ടിയാണ് ആ അമ്മയുടെ സമരം ..അത് എന്തിനാണന്നറിയില്ലങ്കിൽ ബാലൻ മന്ത്രിപ്പണി നിർത്തണം”, ബി ജെ പി സംസ്ഥാന ജന.സെക്രട്ടറി Adv.പി.സുധീർ പറഞ്ഞു .
Read Also : നയൻതാര നായികയായെത്തുന്ന ‘മൂക്കുത്തി അമ്മൻ’ ന്റെ ട്രെയിലർ എത്തി
വാളയാര്‍ കേസിലെ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്മേല്‍ സര്‍ക്കാര്‍ നടപടികള്‍ പുരോഗമിക്കുകയാണെന്നും ഇപ്പോള്‍ എന്തിനാണ് പെണ്‍കുട്ടികളുടെ അമ്മയുടെ സമരം എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്നും മന്ത്രി എ കെ ബാലൻ വ്യക്തമാക്കിയിരുന്നു .ഇതിന് പിന്നാലെയാണ് പി സുധീർ മറുപടിയുമായി എത്തിയത് .
“പാൽമണം മാറാത്ത ആദിവാസി വിഭാഗത്തിൽ പെട്ട രണ്ട് പിഞ്ചു പെൺകുട്ടികളെ ബലാൽക്കാരം ചെയ്ത് കൊന്ന് കെട്ടിത്തൂക്കിയ വാളയാർ കേസ് അട്ടിമറിച്ചത് സംസ്ഥാന സർക്കാരും CPM നേതൃത്വവുമാണ് .മന്ത്രി എ.കെ.ബാലനും, മുൻ എം.പി. എം.ബി രാജേഷിനും ഇതിൽ വ്യക്തമായ പങ്കുണ്ട്”, സുധീർ കൂട്ടിച്ചേർത്തു.
“കേസിൻ്റെ ആദ്യഘട്ടം മുതൽ പെൺകുട്ടികളുടെ മരണം ആത്മഹത്യയെന്ന് സ്ഥാപിക്കാനും, തെളിവുകൾ നശിപ്പിക്കുന്നതിനുമാണ് പോലീസ് ശ്രമിച്ചത് .കേസിൽ ഹൈക്കോടതി കീഴ്ക്കോടതി വിധി റദ്ദാക്കിയതും, പുനരന്വേഷണം ആവശ്യമാണന്ന് പറഞ്ഞതും, സംസ്ഥാന സർക്കാരിനെ വിമർശിച്ചതും കേസ് അട്ടിമറിക്കപ്പെട്ടതിനാലാണ്, പ്രതികളെ രക്ഷിക്കാനാണ് പോലീസും പ്രോസിക്യൂഷനും ശ്രമിച്ചത് .ഇങ്ങനെ കേസ് അട്ടിമറിച്ച അന്വേഷണ ഉദ്യോഗസ്ഥന്മാരായ Dysp സോജനും, S I ചാക്കോക്കും , എതിരെ നടപടിയെടുക്കുന്നതിന് പകരം പാരിതോഷികമായി സ്ഥാനക്കയറ്റം നൽകുകയാണ് മന്ത്രി എ.കെ.ബാലൻ ചെയ്തത് .. വാളയാർ കേസിൽ തങ്ങളുടെ പ്രവർത്തകരെ രക്ഷിച്ചതിനുള്ള CPM ൻ്റെ പാരിതോഷികമാണ് Dysp സോജന് ലഭിച്ച IPS നുളള ശുപാർശ .ഹൈക്കോടതി വിമർശിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥന് സ്ഥാനകയറ്റം .. IPS .. സർക്കാരിൻ്റെ ദലിത് സ്നേഹം .. പറയാതെ വയ്യ .. എ.കെ.ബാലൻ ഉൾപ്പെടെ കേസട്ടറിമറിച്ച സർക്കാരിനു മുന്നിൽ നീതിക്കു വേണ്ടിയാണ് ആ അമ്മയുടെ സമരം ..അത് എന്തിനാണന്നറിയില്ലങ്കിൽ ബാലൻ മന്ത്രിപ്പണി നിർത്തണം “,
പി സുധീർ കൂട്ടിച്ചേർത്തു .
Post Your Comments