കശ്മീര്‍ : ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സിന്റെ കരിമ്പട്ടികയിലേക്ക് പാകിസ്താനെ ഉൾപ്പെടുത്താനുള്ള ഇന്ത്യയുടെ പദ്ധതികള്‍ വിജയിക്കില്ലെന്ന് പാകിസ്താന്‍ വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷി. എഫ്എടിഎഫ് നിര്‍ദേശിച്ച 27 നിര്‍ദേശങ്ങളില്‍ 21ഉം നടപ്പാക്കി. ശേഷിക്കുന്ന ആറെണ്ണത്തിലും ഏറെ പുരോഗമനപരമായ നിലപാടുകള്‍ സ്വീകരിച്ചിട്ടുണ്ട്. ഇതിനായി ശക്തമായ കര്‍മ്മപദ്ധതികളാണ് സര്‍ക്കാര്‍ തയാറാക്കിയിരിക്കുന്നത്’ ഖുറേഷി അവകാശപ്പെട്ടു.
27 നിര്‍ദേശങ്ങളും എത്രയും വേഗം നടപ്പാക്കിയില്ലെങ്കില്‍ പാകിസ്താനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് എഫ്എടിഎഫ് കഴിഞ്ഞ ദിവസം അന്ത്യശാസനം നല്‍കിയിരുന്നു. കശ്മീരിന്റെ പ്രത്യേക പദവി നീക്കം ചെയ്ത തീരുമാനം ഇന്ത്യ പുനര്‍വിചിന്തനം നടത്തണമെന്നും ഖുറേഷി ആവശ്യപ്പെട്ടു. എങ്കില്‍ മാത്രമേ ഇന്ത്യയുമായുള്ള ചര്‍ച്ചകള്‍ക്ക് സാധ്യത തെളിയുകയുള്ളു എന്നുമാണ് ഖുറേഷി പറയുന്നത്.
Read Also : കുടിവെള്ളം പാഴാക്കിയാൽ ഇനി ലക്ഷങ്ങൾ പിഴ, വിജ്ഞാപനം പുറപ്പെടുവിച്ചു
ഇരുരാജ്യങ്ങളും തമ്മില്‍ ചര്‍ച്ച നടത്താന്‍ സന്ദേശമയച്ചുവെന്ന വാദത്തെ തള്ളിക്കൊണ്ടായിരുന്നു ഖുറേഷിയുടെ പരാമര്‍ശം. കശ്മീരില്‍ നിരവധി മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നുണ്ട്. കലുഷിതമായ ഈ അന്തരീക്ഷത്തില്‍ ഇന്ത്യയുമായി ചര്‍ച്ച നടത്തുന്നത് അസാദ്ധ്യമാണ്. കശ്മീരിനോടുള്ള ഇന്ത്യയുടെ നയം നിരവധി പ്രശ്‌നങ്ങളാണ് സൃഷ്ടിച്ചത്. ഇമ്രാന്‍ ഖാന്‍ അധികാരമേറ്റ ശേഷം ഇന്ത്യയുമായി ചര്‍ച്ച നടത്താന്‍ താത്പര്യം കാണിച്ചിരുന്നു. എന്നാല്‍ ഇന്ത്യ അതെല്ലാം നിരസിക്കുകയായിരുന്നുഎന്നും ഖുറേഷി ആവശ്യപ്പെട്ടു.
Post Your Comments