![Jaishankar](/wp-content/uploads/2019/06/jaishankar.jpg)
ഇന്ത്യയുടെ വിദേശകാര്യമന്ത്രിയായി ചുമതലയേറ്റ എസ് ജയശങ്കറിന് പാക് വിദേശകാര്യമന്ത്രിയുടെ അഭിനന്ദനകത്ത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചയുടെ സാധ്യത ചൂണ്ടിക്കാട്ടിയാണ് പാക് വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷി ജയ്ശങ്കറിന് കത്തയച്ചിരിക്കുന്നത്.
ഫെബ്രുവരി 14 ന് പുല്‍വാമയില്‍ നടന്ന ഭീകര ആക്രമണത്തെ തുടര്‍ന്ന് ഇന്ത്യ പാകിസ്ഥാന്‍ ബന്ധം കൂടുതല്‍ വഷളായ സാഹര്യത്തിലാണ് അനുരഞ്ജന ചര്‍ച്ചയ്ക്ക് പാക് വിദേശകാര്യമന്ത്രി മുന്‍കൈ എടുക്കുന്നത്. പാക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജെയ്‌ഷെ മുഹമ്മദായിരുന്നു ആക്രമണത്തിന് പിന്നില്‍. എന്നാല്‍ ഇക്കാര്യം സമ്മതിക്കാന്‍ പാകിസ്ഥാന്‍ തയ്യാറായിട്ടില്ല.
അതേസമയം പാകിസ്ഥാന്‍ വിദേശകാര്യ സെക്രട്ടറി സൊഹൈല്‍ മഹ്മൂദിന്റെ ഡല്‍ഹിസന്ദര്‍ശനം ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ അത് ജമാ മസ്ജിദില്‍ നമസ് അര്‍പ്പിക്കാനുള്ള വ്യക്തിപരമായ സന്ദര്‍ശനം മാത്രമായിരുന്നെന്നും പാക് വിദേശകാര്യ സെക്രട്ടരിയുമായി ഒരു തരത്തിലുള്ള കൂടിക്കാഴ്ച്ചയും ഷെഡ്യൂള്‍ ചെയ്തിട്ടില്ലെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു. കിര്‍ഗിസ്ഥാനിലെ ബിഷ്‌കെക്കില്‍ അടുത്ത ആഴ്ച നടക്കുന്ന ഷാങ്ഹായ് സഹകരണയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയും പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും തമ്മില്‍ ഒരു വിധത്തിലുമുള്ള കൂടിക്കാഴ്ച്ചയും ഉണ്ടാകില്ലെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
Post Your Comments