Latest NewsKeralaMollywoodNewsEntertainment

കാലിൽ നിന്നും മുള്ളു കളഞ്ഞാൽ നടക്കാൻ നല്ല സുഖമായിരിക്കും. മനസ്സിൽ നിന്നും അഹങ്കാരം കളഞ്ഞാൽ ജീവിതം നല്ല സുഖമായിത്തീരും

പണ്ഡിറ്റിന്ടെ വചനങ്ങളും ബോധോദയങ്ങളും...

മലയാളികളുടെ പ്രിയതാരമാണ് സന്തോഷ് പണ്ഡിറ്റ്. സോഷ്യൽ മീഡിയയിൽ താരമായ സന്തോഷ് പങ്കുവയ്ക്കുന്ന കുറിപ്പുകൾ ആരാധകർ ഏറ്റെടുക്കാറുണ്ട്. മനസ്സ് വെച്ചാൽ പല തർക്കങ്ങളും നമുക്ക് ഒഴിവാക്കാമെന്നാണ് താരം പറയുന്നത്.

പോസ്റ്റ് പൂർണ രൂപം

പണ്ഡിറ്റിന്ടെ വചനങ്ങളും ബോധോദയങ്ങളും…
മനസ്സ് വെച്ചാൽ പല തർക്കങ്ങളും (രാഷ്ട്രിയം, മതം, സിനിമ, etc)
നമുക്ക് ഒഴിവാക്കാം,_
_മനുഷ്യമനസ്സുകളെ അകറ്റുകയാണ് വാദപ്രതിവാദങ്ങൾ ഒട്ടുമിക്കപോഴും ചെയ്യുക…
വിവരമുള്ളവർ വാദിക്കുക തനിക്കു നിശ്ചയമുള്ള സത്യത്തിന്റെ ബലത്തിലായിരിക്കും, പക്ഷെ വിവരം കെട്ടവർ യുക്തിരഹിതവും വികലവുമായ സ്വാഭിപ്രായം സ്ഥാപിക്കാനാകും ശ്രമിക്കുക..
തർക്കം കൊണ്ടോ വാദപ്രതിവാദം കൊണ്ടോ മത്സരിച്ചു ആരുമായും മാനസികമായ് അകലരുതേ. അത് പിന്നെ ഒരിക്കലും ശരിയാക്കുവാ൯ പറ്റാതാകും.
കാലിൽ നിന്നും മുള്ളു കളഞ്ഞാൽ നടക്കാൻ നല്ല സുഖമായിരിക്കും. മനസ്സിൽ നിന്നും അഹങ്കാരം കളഞ്ഞാൽ ജീവിതം നല്ല സുഖമായിത്തീരും. നമ്മുടെ selfishness ആകും ഭൂരിഭാഗം പ്രശ്നങ്ങളുടേയും മൂല കാരണം.
നടക്കുമ്പോൾ ഒരു കാൽ മുന്നിലും ഒരു കാൽ പിന്നാലും ആയിരിക്കും. എന്നാൽ മുന്നിൽ വയ്ക്കുന്ന കാലിന് അഭിമാനമോ പിന്നിൽ വയ്ക്കുന്ന കാലിന് അപമാനമോ ഉണ്ടാവുന്നില്ല. കാരണം അതിനറിയാം ഓരോ നിമിഷവും മാറിക്കൊണ്ടിരിക്കയാണെന്ന്. അടുത്ത നിമിഷത്തിൽ മുന്നിലേതു പിന്നിലും പിന്നിലേതു മുന്നിലും ആവും. മാറുന്ന ഈ അവസ്ഥയെ ജീവിതം എന്നു പറയുന്നു.
ജീവിതത്തിൽ ആരെ നമുക്കു ലഭിക്കും?
അതു സമയമാണ് പറയുന്നത്.
ജീവിതത്തിൽ താങ്കൾ ആരുമായി ചേരും?
അത് നമ്മുടെ ഹൃദയമാണ് തീരുമാനിക്കുന്നത്.
എന്നാൽ ജീവിതത്തിൽ നിങ്ങൾ ആരുടെയെല്ലാം ഹൃദയത്തിലുണ്ടായിരിക്കും?
ഇതു നമ്മുടെ വ്യവഹാരമാണ് (പെരുമാറ്റം,സംസ്കാരം) നിശ്ചയിക്കുന്നത്.
(വാല് കഷ്ണം..തല്ലിപ്പഴുപ്പിച്ചാൽ മധുരം ഉണ്ടാവില്ല ഒന്നിനും…)
Pl comment by Santhosh Pandit (കോഴിക്കോടിന്ടെ മുത്ത്, കേരളത്തിന്ടെ സ്വത്ത്, യുവാക്കളുടെയും, യുവതികളുടെ ചന്ക്)

shortlink

Related Articles

Post Your Comments

Related Articles


Back to top button