
ബാര്‍മര്‍: പാക്കിസ്ഥാന്റെ കുപ്രസിദ്ധ ചാര ഏജന്‍സിയായ ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സിനായി (ഐഎസ്ഐ) ജോലി ചെയ്യുന്ന ഒരു ചാരനെ പിടികൂടി. രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. രാജസ്ഥാന്‍ പോലീസ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ (ഇന്റലിജന്‍സ്) ഉമേഷ് മിശ്രയാണ് ഇക്കാര്യം സ്ഥിരീകരിച്ചതെന്ന് വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്തുന്നതിനും ശേഖരിക്കുന്നതിനുമായി റോഷന്ദിന്‍ എന്നയാളെ ജയ്പൂരിലേക്ക് ചോദ്യം ചെയ്യാനായി കൊണ്ടുപോയതായി മിശ്ര പറഞ്ഞു. ഇവിടെ വിന്യസിച്ച തീവ്രവാദ വിരുദ്ധ സ്‌ക്വാഡാണ് റോഷന്ദിനെ അറസ്റ്റ് ചെയ്തത്. കരസേനയില്‍ നിന്നും അതിര്‍ത്തി സുരക്ഷാ സേനയില്‍ നിന്നും (ബിഎസ്എഫ്) വിവരങ്ങള്‍ ശേഖരിക്കാനുള്ള ദൗത്യത്തിലായിരുന്നു ഇയാള്‍.
Post Your Comments