ന്യൂഡല്‍ഹി: സൈനിക കാന്റീനുകളില്‍ വിദേശഉത്പന്നങ്ങൾക്ക് വിലക്കേർപ്പെടുത്തി കേന്ദ്രം. ഈ നിര്‍ദേശം രാജ്യത്തെ 4,000 സൈനിക കാന്റീനുകളില്‍ നല്‍കിയതായി വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. വിദേശ മദ്യത്തിനുള്‍പ്പടെ ഈ നിരോധനം ഏര്‍പ്പടുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഏതെല്ലാം വിദേശ ഉത്പന്നങ്ങള്‍ക്കാണ് നിരോധനം എന്നത് ഉത്തരവില്‍ വ്യക്തമാക്കുന്നില്ല.
Read Also: കടുത്ത പ്രതിസന്ധിയിൽ കമ്യൂണിസ്റ്റ് പാർട്ടി; ഇന്ത്യൻ ചാരസംഘടന മേധാവി നേപ്പാളില്‍
അതേസമയം കര, വ്യോമ, നാവിക സേനകളുമായി ഈ വിഷയം ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും ആഭ്യന്തര ഉല്‍പ്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തെ പിന്തുണയ്ക്കുകയാണ് ലക്ഷ്യമെന്നും ഉത്തരവില്‍ പറയുന്നു. എന്നാല്‍ ഈ നിര്‍ദേശത്തോട് പ്രതിരോധ മന്ത്രാലയം പ്രതികരിച്ചിട്ടില്ല. എന്നാല്‍ ഇറക്കുമതി ചെയ്യുന്ന മദ്യവും പട്ടികയിലുണ്ടാകാമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Post Your Comments