Latest NewsNewsIndia

“സ്‌കൂളോ, കോളജുകളോ നിര്‍മിച്ചിട്ടുണ്ടോയെന്ന് നിങ്ങളുടെ അച്ഛനോടോ അമ്മയോടെ ചോദിച്ചു നോക്കണം” : തേജ്വസി യാദവിന് മറുപടിയുമായി നിതീഷ് കുമാർ

പട്‌ന: ആര്‍ജെഡി നേതാക്കളായ തേജസ്വി യാദവിനെതിരേയും ലാലു പ്രസാദ് യാദവിനെതിരേയും ആഞ്ഞടിച്ച്‌ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവേയാണ് നിതീഷ് മുന്‍ മുഖ്യമന്ത്രിയേയും മകനേയും ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചത്.

Read Also : രാജ്യത്ത് കോവിഡ് രോഗമുക്തി നിരക്കിൽ വീണ്ടും വർദ്ധനവ് 

ബെഗുസാരയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് പേര് നേരിട്ട് പരാമര്‍ശിക്കാതെ ശക്തമായ ഭാഷയില്‍ നിതീഷ് കുമാര്‍ ലാലുവിനും തേജസ്വിക്കുമെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ചത്. അവസരം കിട്ടിയപ്പോള്‍ ഏതെങ്കിലും സ്‌കൂളുകളോ കോളേജുകളോ ഉണ്ടാക്കിയോ എന്ന് തേജ്വസി യാദവ് അച്ഛനോടോ അമ്മയോടോ ചോദിക്കണമെന്നായിരുന്നു നിതീഷ് കുമാറിന്റെ വാക്കുകള്‍.

‘ഇവിടെ ഭരിക്കാന്‍ മറ്റു ചിലര്‍ക്കും അവസരം ലഭിച്ചിരുന്നു. എന്നാല്‍ അവര്‍ എന്താണ് ചെയ്തത്? ഒരു സ്‌കൂളോ കോളജോ നിര്‍മിച്ചോ? ഇന്ന് പഠിക്കണമെന്നുണ്ടെങ്കില്‍ ഏതെങ്കിലും സ്‌കൂളോ, കോളജുകളോ നിര്‍മിച്ചിട്ടുണ്ടോയെന്ന് നിങ്ങളുടെ അച്ഛനോടോ അമ്മയോടെ ചോദിച്ചു നോക്കണം. അവര്‍ ഭരിച്ചപ്പോള്‍ അന്യായമായ മാര്‍ഗത്തിലൂടെ പണമുണ്ടാക്കി. ജയിലില്‍ പോയി. പിന്നീട് അദ്ദേഹത്തിന്റെ ഭാര്യയെ കസേരയിലിരുത്തി. ഇതാണ് ബിഹാറില്‍ സംഭവിച്ചിരുന്നത്. പക്ഷേ, ഇന്ന് തന്റെ സര്‍ക്കാരിന്റെ കാലത്ത് ആരെങ്കിലും എന്തെങ്കിലും തെറ്റായി ചെയ്‌തോ? ഇനി ആരെങ്കിലും നിയമം ലംഘിച്ചാല്‍ അവര്‍ നേരേ പോകുന്നത് ജയിലിലേക്കായിരിക്കും’- നിതീഷ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button