Latest NewsNewsIndiaCrime

ഓണ്‍ലൈന്‍ ക്ലാസിൽ ഉത്തരം നല്‍കാത്തതിനെ തുടര്‍ന്ന് അമ്മ മകളെ കുത്തിപ്പരിക്കേല്‍പ്പിച്ചു

മുംബൈ : ഓണ്‍ലൈന്‍ ക്ലാസില്‍ അധ്യാപികയുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാത്തതിനെ തുടര്‍ന്ന് അമ്മ മകളെ പെന്‍സില്‍ കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിക്കുകയും കടിക്കുകയും ചെയ്തു. ബുധനാഴ്ചയാണ് സംഭവം നടന്നത്.

ആറാം ക്ലാസുകാരിയായ വിദ്യാര്‍ഥിനി ഓണ്‍ലൈന്‍ ക്ലാസിനിടെ അധ്യാപികയുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയില്ല. ഇതില്‍ ദേഷ്യം പൂണ്ട അമ്മ പെന്‍സില്‍ കൊണ്ട് മകളുടെ പിറകുവശത്ത് പല തവണ കുത്തുകയും കടിക്കുകയും ചെയ്തു. ഇതെല്ലാം കണ്ടുകൊണ്ടു നിന്ന കുട്ടിയുടെ സഹോദരി ചൈല്‍ഡ് ഹെല്‍പ് ലൈനിലേക്ക് വിളിച്ച് സഹായം അഭ്യര്‍ഥിക്കുകയായിരുന്നു.

ഇതിനെ തുടര്‍ന്ന് എന്‍.ജി.ഒയില്‍ നിന്നുള്ള രണ്ടു പേര്‍ വീട്ടിലെത്തുകയും അമ്മയോട് കാരണം തിരക്കുകയും ചെയ്തു. അതേസമയം അമ്മക്ക് യാതൊരു ഭാവമാറ്റവും ഉണ്ടായിരുന്നില്ല. സംഭവത്തിൽ യുവതിക്കെതിരെ സാന്‍റ്ക്രൂസ് പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാല്‍ ഇവരെ ഇതുവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ലെന്നാണ് മുംബൈ മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button