KeralaLatest News

അരുവിക്കരയിൽ 17 കാരായ കമിതാക്കൾ ആറ്റിൽ ചാടി, കാമുകൻ മരിച്ചു

തിരുവനന്തപുരം: പ്രണയബന്ധത്തെ വീട്ടുകാര്‍ എതിര്‍ത്തതിനെ തുടര്‍ന്ന് ആറ്റില്‍ ചാടിയ പ്രായപൂർത്തിയാകാത്ത കമിതാക്കളില്‍ കാമുകന്‍ മരിച്ചു. അരുവിക്കര കളത്തുക്കാലില്‍ സ്വദേശി ശബരി (17) ആണ് മരിച്ചത്. ശബരിക്കൊപ്പം ആത്മഹത്യക്ക് ശ്രമിച്ച പതിനേഴുകാരിയെ സഹോദന്‍ രക്ഷപ്പെടുത്തി. ഇരുവരും പ്രണയത്തിലായിരുന്നുവെന്നും ഇന്നലെ പെണ്‍കുട്ടിയെ വീട്ടുകാര്‍ രൂക്ഷമായി വഴക്കു പറയുകയും പ്രണയബന്ധത്തില്‍ നിന്നും പിന്മാറണമെന്ന് താക്കീത് ചെയ്യുകയും ചെയ്തുവെന്ന് പൊലീസ് പറയുന്നു.

ഇതിനാലാണ് ഇരുവരും ആത്മഹത്യയ്ക്ക് ശ്രമിച്ചതെമെന്ന് സുഹൃത്തുക്കള്‍ പറയുന്നു. വീട്ടുകാര്‍ വഴക്കുപറഞ്ഞകാര്യം പെണ്‍കുട്ടി ശബരിയെ വിളിച്ചറിയിക്കുകയും പുലര്‍ച്ചെ വീട്ടിലെത്താന്‍ ആവശ്യപ്പെടുകയും ചെയ്തു. അമ്മയുടെ ഹോണ്ടാ ആക്ടീവയിലാണ് ശബരി അഞ്ചു മണിയോടെ കാമുകിയുടെ വീട്ടിലെത്തിയത്. തുടര്‍ന്ന് ഇരുവരും അപകടമേറിയ ചാണിച്ചല്‍ കടവിലെത്തി.ശബരി സുഹൃത്തിനെ വിളിച്ച്‌ ഇരുവരും ആത്മഹത്യ ചെയ്യുകയാണെന്ന് അറിയിച്ചു.

read also: ആറുവയസ്സുകാരിയായ ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച്‌ കൊന്ന പഞ്ചാബിലേക്ക് എന്താണ് പോകാത്തത്? രാഹുലിനും പ്രിയങ്കയ്ക്കും എതിരെ ചോദ്യശരങ്ങളുയരുന്നു

സുഹൃത്ത് ഇക്കാര്യം പെണ്‍കുട്ടിയുടെ സഹോദരനെ അറിയിക്കുകയും ഇരുവരും ചാണിച്ചല്‍ കടവിലെത്തുകയും ചെയ്തു. സഹോദരനെ കണ്ടതോടെ പെണ്‍കുട്ടിയും ശബരിയും ആറ്റിലേക്ക് ചാടി. ഉടന്‍ തന്നെ സഹോദരന്‍ കൂടെച്ചാടി പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയെങ്കിലും ശബരിയെ രക്ഷിക്കാന്‍ കഴിഞ്ഞില്ല.അഞ്ച് മണിക്കൂറോളം നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ അരുവിക്കര പൊലീസ് കേസെടുത്തു.

shortlink

Related Articles

Post Your Comments


Back to top button