Latest NewsKeralaNews

സംസ്ഥാനത്ത് സിബിഐയെ നിയന്ത്രിക്കുന്നത് സംബന്ധിച്ച്‌ അന്തിമതീരുമാനം ആരുടെതെന്ന് വ്യക്തമാക്കി മന്ത്രി എ കെ ബാലന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് സിബിഐ നേരിട്ട് കേസെടുക്കുന്നത് നിയന്ത്രിക്കുന്നത് സംബന്ധിച്ച്‌ അന്തിമതീരുമാനം മുഖ്യമന്ത്രിയുടേതെന്ന് മന്ത്രി എ കെ ബാലന്‍. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നയപരമായി തീരുമാനം എടുത്തിട്ടില്ല. സിബിഐയുടെ നിയമവിരുദ്ധമായ ഇടപെടല്‍ സംബന്ധിച്ച്‌ കോടതി പരാമര്‍ശിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും സിപിഐയും ഇക്കാര്യം പറഞ്ഞിട്ടുണ്ട്.

Read Also : “സ്‌കൂളോ, കോളജുകളോ നിര്‍മിച്ചിട്ടുണ്ടോയെന്ന് നിങ്ങളുടെ അച്ഛനോടോ അമ്മയോടെ ചോദിച്ചു നോക്കണം” : തേജ്വസി യാദവിന് മറുപടിയുമായി നിതീഷ് കുമാർ 

സംസ്ഥാനങ്ങളുടെ അനുമതി കൂടാതെ നേരിട്ട് സിബിഐക്ക് കേസെടുക്കാനുള്ള അനുമതി കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ പിന്‍വലിച്ചു കഴിഞ്ഞു. സിബിഐയുടെ നിഷ്പക്ഷത നഷ്ടപ്പെടുകയും രാഷ്ട്രീയമായി ഉപയോഗിക്കപ്പെടുന്നതായി വ്യക്തമാവുകയും ചെയ്ത പശ്ചാത്തലത്തിലാണ് നേരിട്ട് കേസെടുക്കുന്നതിനുള്ള സമ്മതപത്രം കോണ്‍ഗ്രസ് ഭരിക്കുന്നതടക്കം വിവിധ സംസ്ഥാനങ്ങള്‍ പിന്‍വലിച്ചതെന്നും എ കെ ബാലന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button