തിരുവനന്തപുരം : സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പച്ചക്ക് വര്‍ഗീയത പറയുകയാണെന്ന് മുസ്ലിം ലീഗ്. കോടിയേരിയുടെ പ്രസ്താവന ബിജെപിയെ പോലും നാണിപ്പിക്കുന്നതാണെന്ന് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് പറഞ്ഞു.
സിപിഎമ്മിന്റേത് വർഗീയ വിഭജനത്തിലൂടെ രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള നാണംകെട്ട കളിയാണെന്നും കെപിഎ മജീദ് വിമര്‍ശിച്ചു.ജോസ് കെ മാണി കൂടി യുഡിഎഫ് വിട്ടതോടെ കോണ്‍ഗ്രസിന്റെ മതേതര മുഖം നഷ്ടമായെന്നാണ് കോടിയേരി പറഞ്ഞത്. എം.എം ഹസന്- കുഞ്ഞാലിക്കുട്ടി- ജമാഅത്തെ ഇസ്ലാമി അമീര്‍ കൂട്ടുകെട്ടായി യുഡിഎഫ് നേതൃത്വം മാറിയെന്നും കോടിയേരി പറയുകയുണ്ടായി. ഇതിനുള്ള മറുപടിയാണ് കെപിഎ മജീദ് പറഞ്ഞത്.
Post Your Comments