പറ്റ്ന : ബിഹാറിൽ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ സ്ഥാനാര്‍ഥി വെടിയേറ്റു മരിച്ചു. ജനതാദള്‍ രാഷ്ട്രവാദി പാര്‍ട്ടി സ്ഥാനാര്‍ഥി ശ്രീനാരായണ് സിങ് ആണ് കൊല്ലപ്പെട്ടത്. യോഹര് ജില്ലയിലെ ഹാത്സര്‍ ഗ്രാമത്തില്‍ ശനിയാഴ്ചയായിരുന്നു വെടിവെപ്പുണ്ടായത്. ശ്രീനാരായണ് സിങ്ങിന്റെ ഏതാനും അനുയായികള്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
#UPDATE Bihar: Janta Dal Rashtrawadi Party's candidate for #BiharElections, Narayan Singh – who was shot at in Hathsar village of Sheohar district – succumbs to his injuries. Two of his attackers arrested and admitted to hospital after they were injured. https://t.co/2echQZYpk6 pic.twitter.com/CAegbE5id1
— ANI (@ANI) October 24, 2020
Also read : സ്കൂളില്‍ വെടിവയ്പ്; നിരവധി വിദ്യാര്‍ഥികള്‍ മരിച്ചു
സംഭവുമായി ബന്ധപെട്ടു രണ്ടു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ആക്രമണത്തില്‍ ആറ് പേര് ഉള്‍പ്പെട്ടിട്ടുണ്ടെന്നും മറ്റുള്ളവര്‍ക്കായുള്ള അന്വേഷണം നടന്നുവരികയാണെന്നും പൂര്‍ണാഹിയ സബ് ഡിവിഷണല്‍ പോലീസ് ഓഫീസര്‍ രാകേഷ് കുമാർ പറഞ്ഞു.
Post Your Comments