മസ്ക്കറ്റ് : കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ഏർപ്പെടുത്തിയിരുന്ന രാത്രി യാത്ര വിലക്ക് അവസാനിപ്പിച്ച് ഒമാൻ. ശനിയാഴ്ച രാവിലെ അഞ്ചുമണിയോടെയായിരുന്നു വിലക്ക് അവസാനിച്ചത്. ബീച്ചുകളിലേക്കുള്ള പ്രവേശന വിലക്ക് ഇനി അറിയിപ്പ് ഉണ്ടാകുന്നത് വരെ തുടരുന്നതായിരിക്കും.
Also read : ഇന്ത്യയിലെ വായു മലിനമാണ്: തെരഞ്ഞെടുപ്പ് സംവാദത്തിനിടെ ട്രംപ്
സഞ്ചാര വിലക്ക് അവസാനിക്കുന്നതോടെ ശനിയാഴ്ച മുതല്‍ മുവാസലാത്ത് ബസുകള്‍ സാധാരണ നിലയില്‍ തന്നെ സർവീസ് ആരംഭിക്കും . മസ്കറ്റ്-സലാല സര്‍വീസ് ഇന്നുമുതല്‍ വീണ്ടും ആരംഭിക്കും. റെഗുലര്‍ ഫെറി സര്‍വീസുകള്‍ ഞായറാഴ്ച മുതലാണ് പുനരാരംഭിക്കുന്നത്.. മസ്കറ്റ് സിറ്റി സര്‍വീസുകളും ഇന്റര്‍സിറ്റി സര്‍വീസുകളും ശനിയാഴ്ച മുതല്‍ സര്‍വീസ് നടത്തുമെന്ന് അധികൃതർ അറിയിച്ചു.
Post Your Comments