ബെയ്ജിംഗ് : ചൈനയിൽ കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ പീഡനങ്ങളിൽ നിന്ന് രക്ഷപെടാനായി ഖുറാൻ നദികളിൽ ഒഴുക്കി ഇസ്ലാം മത വിശ്വാസികൾ .ഖുറാനുകൾ കണ്ടുകെട്ടാൻ ഷി ജിൻപിംഗിന്റെ നേതൃത്വത്തിലുള്ള സർക്കാർ തീരുമാനിച്ചതിനു പിന്നാലെയാണിത് . റേഡിയോ ഫ്രീ ഏഷ്യയാണ് ഈ വിവരം റിപ്പോർട്ട് ചെയ്തത് .അൽമാട്ടിയിലെ പാൻഫിലോവ് ജില്ലയിലെ ഐദാർലി ഗ്രാമത്തിലാണ് ഇത്തരം സംഭവങ്ങൾ നടക്കുന്നത്. ഇസ്ലാം മത വിശ്വാസികൾ അവരുടെ ഖുറാനുകളും,മറ്റ് മതരേഖകളും ഇലി നദിയിലാണ് ഒഴുക്കുന്നത് .ഈ രീതിയിലുള്ള സംഭവങ്ങൾ ചൈനയിൽ സാധാരണമായി മാറിയെന്നും റിപ്പോർട്ടിൽ പറയുന്നു. ഖോർഗാസ് നദിയിലും അടുത്തിടെ ഇത്തരത്തിൽ ഖുറാനുകൾ ഒഴുക്കിയിരുന്നു.
Read Also : വെള്ളപ്പൊക്കത്തില്‍ 15 ദിവസം പ്രായമുള്ള കുഞ്ഞിനെ കൈയിലേന്തി നീന്തി യുവാവ് ; വീഡിയോ വൈറൽ
തങ്ങളുടെ വിശുദ്ധ ഗ്രന്ഥം അപമാനിക്കപ്പെടാതിരിക്കാനും, കൈവശം വച്ചതിന് സർക്കാരിൽ നിന്ന് പീഡനമേൽക്കാതിരിക്കാനുമാണ് മുസ്ലീങ്ങൾ ഇത്തരത്തിൽ ഖുറാനുകൾ ഒഴുക്കിവിടുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. സിൻജിയാങ്ങിലെ മുസ്ലീങ്ങൾ പ്ലാസ്റ്റിക് ഷീറ്റുകളിൽ പൊതിഞ്ഞ് കസാക്കിസ്ഥാനിലേക്ക് ഒഴുകുന്ന നദികളിലാണ് ഖുറാനുകൾ ഉപേക്ഷിക്കുന്നത് .
ഷി ജിൻപിംഗ് അധികാരത്തിൽ വന്നതിനുശേഷം, ഇത്തരത്തിൽ ഖുറാൻ പിടിച്ചെടുത്ത സംഭവങ്ങളും സിൻജിയാങ്ങിലെ മുസ്ലീങ്ങൾക്ക് ശിക്ഷ നൽകിയ സംഭവങ്ങളും പതിവായി റിപ്പോർട്ട് ചെയ്തിട്ടുണ്ട് . മുൻപ് ഖുറാനുകൾ ഒഴുക്കുന്നതിനു പകരമായി കുഴിച്ചിടുമായിരുന്നു . എന്നാൽ ഇത് അധികൃതർ കണ്ടെത്തിയതോടെയാണ് നദികളിൽ ഒഴുക്കാൻ തുടങ്ങിയത്.
മതത്തിന്‍റെ അമിത പ്രചാരണം കുറയ്ക്കുന്നതിന്‍റെ ഭാഗമായി രണ്ട് വർഷം മുൻപ് മതപരിപാടികളിലും ഖുര്‍ആന്‍ ക്ലാസുകളിലും കുട്ടികൾ പോകുന്നതും ചൈനീസ് സര്‍ക്കാര്‍ വിലക്കിയിരുന്നു. അടുത്തിടെ ഹജ്ജ് തീർത്ഥാടകർക്കുള്ള നിയമങ്ങളും രാജ്യത്ത് കർശനമാക്കിയിരുന്നു . കൂടാതെ മുസ്ലീം പള്ളി പൊളിച്ചു മാറ്റി ശൗചാലയവും ആ സ്ഥാനത്ത് പണികഴിപ്പിച്ചിരുന്നു.
Post Your Comments