Latest NewsKeralaIndia

കുമ്മനത്തിനെ പ്രതിയാക്കിയുള്ള സാമ്പത്തിക തട്ടിപ്പ് കേസ്; പരാതിക്കാരന്‍റെ മൊഴി വീണ്ടുമെടുക്കും

പരാതിക്കാരന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ വിശദമായ അന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം.

ആറന്മുള: കുമ്മനം രാജശേഖരൻ പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസിൽ അന്വേഷണ ഉദ്യേഗസ്ഥൻ വീണ്ടും പരാതിക്കാരന്‍റെ മൊഴിയെടുക്കും. കഴിഞ്ഞ ദിവസം ഇയാളുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തിയിരുന്നു. പരാതിക്കാരന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ വിശദമായ അന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം.

തട്ടിപ്പ് സംബന്ധിച്ച് കൂടുതൽ തെളിവുകൾ പൊലീസ് ശേഖരിക്കുകയാണ്. പരാതിക്കാരന്റെയും ആരോപണ വിധേയരായ കുമ്മനത്തിന്റെ മുൻ പിഎ പ്രവീൺ വി.പിള്ള, ന്യൂ ഭാരത് ടെക്നോളജി ഉടമ വിജയൻ എന്നിവരുടെ ബാങ്ക് രേഖകളും വരും ദിവസങ്ങളിൽ പരിശോധിക്കും. പ്രതി ചേർത്തിരിക്കുന്ന ആരെയും പൊലീസ് ഇതുവരെ നേരിട്ട് ബന്ധപ്പെട്ടിട്ടില്ല.

read also: ‘ഹൈന്ദവ വേദങ്ങളിലും മനുസ്മൃതിയിലും സ്ത്രീകളെ വേശ്യകളെന്നു പരാമർശിക്കുന്നു’ തിരുമാവളവന്‍റെ പരാമര്‍ശത്തിനെതിരെ പ്രതിഷേധം ശക്തം , ക്ഷമ പറയണമെന്ന് ഖുശ്ബു

അതേസമയം പരാതിക്കാരൻ കുമ്മനം രാജശേഖരന്റെ പേര് പരാമർശിച്ചിട്ടില്ലെന്ന് മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. കുമ്മനത്തിനെതിരെയല്ല, പ്രവീണിനും മാറ്റുമെതിരെയാണ് തന്റെ പരാതി എന്നും പരാതിക്കാരൻ പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button