കൊച്ചി: സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പില്‍ എറണാകുളത്ത് പരീക്ഷിക്കാനൊരുങ്ങി ബിജെപി. കഴിഞ്ഞ തവണത്തേക്കാള്‍ മികച്ച പ്രകടനം നടത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ബിജെപി. സംഘടനാ സംവിധാനം ശക്തമല്ലാത്ത ജില്ലയില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ കൂടാതെ സ്വതന്ത്രരെ കൂടി പരീക്ഷിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഘടകക്ഷികള്‍ക്ക് സ്വാധീനമുള്ള മേഖലകളില്‍ അവര്‍ക്ക് മുന്‍ഗണന നല്‍കാനും തീരുമാനിച്ചു.
എന്നാൽ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ എറണാകുളം ജില്ലയില്‍ ബിജെപിക്ക് ലഭിച്ചത് 74 ജനപ്രതിനിധികള്‍ മാത്രമാണ്. ഇത്തവണ മാറ്റമുണ്ടാകുമെന്നാണ് പാര്‍ട്ടി നേതൃത്വം പ്രതീക്ഷിക്കുന്നത്. വാര്‍ഡ് തലത്തില്‍ പ്രത്യേകം കമ്മിറ്റികളുണ്ടാക്കി ആറ് മാസം മുന്‍പ് തന്നെ പ്രവര്‍ത്തനം തുടങ്ങി. കോര്‍പ്പറേഷനില്‍ സംസ്ഥാന വൈസ്പ്രസിഡന്റ് എ.എന്‍.രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ 25 സീറ്റുകളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കും. തൃപ്പൂണിത്തുറ, ഏലൂര്‍, പെരുമ്പാവൂര്‍ നഗരസഭകളില്‍ വലിയ പ്രതീക്ഷയാണ് ബിജെപി വയ്ക്കുന്നത്.
Post Your Comments