തൃശൂർ: വിയ്യൂർ സെൻട്രൽ ജയിലിൽ തടവുകാർക്കിടയിൽ കോവിഡ് വ്യാപനം വർധിക്കുന്നു. ജയിലിലെ 51 തടവുകർക്കും ഏഴ് ജീവനക്കാർക്കും കോവിഡ് സ്ഥിരീകരിച്ചു. മാവോയിസ്റ്റ് നേതാവ് രൂപേഷ് ഉൾപ്പെടെയുള്ളവർക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി തൃശൂർ ജില്ലയിൽ കോവിഡ് കേസുകൾ വർധിച്ചു കൊണ്ടിരിക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തിൽ വിപുലമായ പരിശോധനകൾ നടത്താൻ തീരുമാനിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായാണ് വിയ്യൂർ സെൻട്രൽ ജയിലിൽ ആരോഗ്യ വകുപ്പ് പരിശോധന നടത്തിയത്. ജയിലിൽ ഇപ്പോഴും പരിശോധന തുടരുകയാണെന്നാണ് വിവരം.
Post Your Comments