Latest NewsIndiaNews

കുടിവെള്ളം പാഴാക്കിയാൽ ഇനി ലക്ഷങ്ങൾ പിഴ, വിജ്ഞാപനം പുറപ്പെടുവിച്ചു

ന്യൂഡൽഹി : കുടിവെള്ളവും ഭൂഗർഭജലവും പാഴാക്കുന്നതും ദുരുപയോഗം ചെയ്യുന്നതും ഇനി മുതൽ ഇന്ത്യയിൽ ശിക്ഷാർഹമായ കുറ്റം. ജൽശക്തി വകുപ്പിനു കീഴിലുള്ള സെൻട്രൽ ഗ്രൗണ്ട് വാട്ടർ അതോറിറ്റി ഇതുസംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചു.പരിസ്ഥിതി സംരക്ഷണ നിയമത്തിന്റെ സെക്ഷൻ അഞ്ച് പ്രകാരമാണ് സിജിഡബ്ല്യൂഎ വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്.

വിജ്ഞാപനത്തിന് വിരുദ്ധമായി പ്രവർത്തിച്ചാൽ ഒരുലക്ഷം രൂപ മുതൽ അഞ്ചുലക്ഷം രൂപ വരെ പിഴ ലഭിക്കാം.തുടർച്ചയായ നിയമലംഘനം ഉണ്ടായാൽ പരിസ്ഥിതി സംരക്ഷണ നിയമത്തിലെ സെക്ഷൻ 15 പ്രകാരം അധിക പിഴ ചുമത്തും.നിയമലംഘനം തടയാനുള്ള സംവിധാനം രൂപവത്കരിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

Read Also :  വിഘടനവാദികളെക്കാള്‍ അപകടകാരികൾ കശ്മീരി രാഷ്ട്രീയ പ്രവര്‍ത്തകര്‍; മെഹ്ബൂബ മുഫ്തിയെ കടന്നാക്രമിച്ച് കേന്ദ്രമന്ത്രി

ജലം പാഴാക്കുകയോ ദുരുപയോഗം ചെയ്യുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പു വരുത്തേണ്ടത് ജൽ ബോർഡ്, ജൽ നിഗം, മുനിസിപ്പൽ കോർപറേഷൻ, മുനിസിപ്പൽ കൗൺസിൽ, പഞ്ചായത്ത് തുടങ്ങി സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും ജലവിതരണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ ഉത്തരവാദിത്വമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button