Latest NewsNewsBusiness

സംസ്ഥാനത്തെ സ്വർണ വില : തുടർച്ചയായ രണ്ടു ദിവസത്തെ വർദ്ധനവിന് ശേഷം ഇന്ന് കുറഞ്ഞു

കൊച്ചി : തുടർച്ചയായ രണ്ടു ദിവസത്തെ വർദ്ധനവിന് ശേഷം സംസ്ഥാനത്തെ സ്വർണ വില ഇന്ന് കുറഞ്ഞു. വെ​ള്ളി​യാ​ഴ്ച പ​വ​ന് 80ഉം, . ഗ്രാ​മി​ന് 10ഉം രൂപയാണ് കുറഞ്ഞത്. ഇതനുസരിച്ച് പ​വ​ന് 37,680ഉം, ഗ്രാമിന് 4710ഉം രൂ​പ​യിലാണ് വ്യാപാരം പുരോഗമിക്കുന്നത്. രാജ്യാന്തര വിപണിയിൽ സ്വര്‍ണ വില കുറഞ്ഞു . ഔൺസിന് 1,906 ഡോളറിലാണ് വ്യാപാരം.

ഇന്നലെ ഗ്രാ​മി​ന് 15 രൂ​പ​യും പ​വ​ന് 120 രൂ​പ​യുമാണ് സംസ്ഥാനത്ത് കൂടിയത്. ഇതനുസരിച്ച് ഗ്രാ​മി​ന് 4,720ഉം, പ​വ​ന് 37,760ഉം രൂപയിലാണ് വ്യാപാരം. ബുധനാഴ്ച ഗ്രാ​മി​ന് 35 രൂ​പ​യും പ​വ​ന് 280 രൂ​പ​യും വ​ര്‍​ധി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് വ്യാഴാഴ്ച വി​ല കൂടിയത്. പവന് 37,640ഉം, ഒരു ഗ്രാമിന് 4,705ഉം രൂപയിലാണ് ഇന്നലെ വ്യാപാരം നടന്നത്. അ​ന്താ​രാ​ഷ്ട്ര വി​ല​യി​ലു​ണ്ടാ​യ വ​ര്‍​ധ​ന​വാ​ണു സം​സ്ഥാ​ന​ത്തും വി​ല ഉ​യ​രാ​ന്‍ കാ​ര​ണമായത്.

Also read : ഓഹരി വിപണി : ഇന്ന് തുടങ്ങിയത് നേട്ടത്തിൽ

ഒക്ടോബർ 10 മുതൽ 13 വരെ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലായിരുന്നു സ്വര്‍ണ വില. ഒരു പവന് 37,800ഉം, ഗ്രാമിന് 4,725ഉം രൂപയായിരുന്നു വില. ഒക്‌ടോബർ-9 പവന് 360 രൂപ വര്‍ധിച്ചിരുന്നു. ഒക്ടോബർ 5ന് സ്വർണ വില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തിയിരുന്നു. പവന് 37,120 രൂപയും ഗ്രാമിന് 46,40 രൂപയുമായിരുന്നു. ഇതിനുശേഷമാണ് സ്വർണ വില കൂടിയത്. ഒക്ടോബര്‍ ഒന്നിന് പവന് 37280ഉം, രണ്ടിന് 37,360ഉം രൂപയായിരുന്നു വില.

shortlink

Related Articles

Post Your Comments

Related Articles


Back to top button