Latest NewsIndiaNewsInternational

ചരിത്രം കുറിച്ച് ഇന്ത്യ ; 35 വര്‍ഷങ്ങള്‍ക്കു ശേഷം ഐ.എല്‍.ഒ ഭരണസമിതി അധ്യക്ഷസ്ഥാനം ഇന്ത്യയ്ക്ക്

ന്യൂദല്‍ഹി: 35 വര്‍ഷങ്ങള്‍ക്കു ശേഷം ഐ.എല്‍.ഒ ഭരണസമിതി അധ്യക്ഷസ്ഥാനം ഇന്ത്യയ്ക്ക് ലഭിച്ചു. തൊഴില്‍, ഉദ്യോഗ മന്ത്രാലയംസെക്രട്ടറി അപൂര്‍വ ചന്ദ്രയാണ് ഐ.എല്‍.ഒ ഭരണസമിതി അധ്യക്ഷന്‍ ആയി തിരഞ്ഞെടുക്കപ്പെട്ടത്. 2020 ഒക്ടോബര്‍ മുതല്‍ 2021 ജൂണ്‍ വരെയാണ് കാലാവധി.നിലവില്‍ 187 അംഗരാജ്യങ്ങള്‍ ആണ് ഐ.എല്‍.ഒ യില്‍ ഉള്ളത്.

Read Also : കാത്തിരിപ്പുകൾക്ക് വിരാമം ; ഇന്ത്യയുടെ സ്വന്തം കൊറോണ വാക്സിൻ ‘കോവാക്സിൻ’ എന്ന് പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ച് ഭാരത് ബയോടെക്

ഐ.എല്‍.ഒ യുടെ നയങ്ങള്‍, പരിപാടികള്‍, അജണ്ട, ബജറ്റ്, എന്നിവ നിശ്ചയിക്കുന്നതും ഡയറക്ടര്‍ ജനറലിനെ തെരഞ്ഞെടുക്കുന്നതും ഭരണസമിതിയാണ്. തൊഴില്‍ വിപണിയുടെ കാഠിന്യം കുറയ്ക്കുന്നതിന് വിവിധ ഗവണ്‍മെന്റുകള്‍ സ്വീകരിച്ച നടപടികള്‍ വിലയിരുത്തുന്നതിനുള്ള വേദിയായി വര്‍ത്തിക്കുന്നതോടൊപ്പം സംഘടിത, അസംഘടിത മേഖലയിലെ തൊഴിലാളികളുടെ സാമൂഹ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനും ഐ.എല്‍.ഒ ശ്രമങ്ങള്‍ നടത്തി വരുന്നു.

1988 ബാച്ച്‌ മഹാരാഷ്ട്ര കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥനാണ് അപൂര്‍വ ചന്ദ്ര. നേരത്തെ കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രാലയത്തില്‍ ഏഴ് വര്‍ഷം അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button