Latest NewsKeralaNews

എംഇഎസ് സംസ്ഥാന പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂറിനെതിരെ വ്യാപക പരാതി… കടിച്ചുപിടിച്ചു നില്‍ക്കാതെ സ്ഥാനം ഒഴിയണം… പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത് എംഇഎസിലെ മറ്റ് അംഗങ്ങള്‍

മലപ്പുറം: എംഇഎസ് സംസ്ഥാന പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂറിനെതിരെ സാമ്പത്തിക തട്ടിപ്പ് പുറത്തുവന്നതോടെ ഫസല്‍ ഗഫൂറിനെതിരെ വ്യാപക പരാതി. കടിച്ചുപിടിച്ചു നില്‍ക്കാതെ സ്ഥാനം ഒഴിയണമെന്നാവശ്യം ഉന്നയിച്ച് എംഇഎസിലെ മറ്റ് അംഗങ്ങളാണ് രംഗത്ത് എത്തിയിരിക്കുന്നത്. സാമ്പത്തികത്തട്ടിപ്പ് കേസില്‍ ഹൈക്കോടതി കേസെടുക്കാന്‍ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് എംഇഎസ് സംസ്ഥാന പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂറും ജനറല്‍ സെക്രട്ടറി പ്രൊഫ. പി.ഒ.ജെ. ലബ്ബയും സ്ഥാനമൊഴിയണമെന്ന് എംഇഎസ് സെക്രട്ടറി ഡോ. എന്‍.എം. മുജീബ് റഹിമാന്‍ മലപ്പുറത്ത് വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എംഇഎസിന്റെ ചരിത്രത്തില്‍ ആദ്യമായാണ് സംസ്ഥാന നേതാക്കള്‍ക്കെതിരെ ക്രിമിനല്‍ നടപടിയുണ്ടാകുന്നത്. ഇത് വേദനാജനകമാണെന്നും മുജീബ് പറഞ്ഞു.

Read Also : തന്റെ പരാതിയിൽ കുമ്മനത്തിന്റെ പേര് പോലും ഇല്ല എന്ന് പരാതിക്കാരൻ ഹരികൃഷ്ണൻ നമ്പൂതിരി

നേരത്തെ കോഴിക്കോട് ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ മുന്‍പാകെ വന്ന പരാതിയുടെ അടിസ്ഥാനത്തില്‍ അസി. പോലീസ് കമ്മീഷണര്‍ ബിനുരാജ് ഫസല്‍ ഗഫൂറിനും ലബ്ബക്കും എതിരെ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ കോടിക്കണക്കിന് രൂപയുടെ സാമ്ബത്തിക ക്രമക്കേടുകള്‍ കണ്ടെത്തിയിരുന്നുവെന്നും മുജീബ് ആരോപിച്ചു.

 

 

 

shortlink

Related Articles

Post Your Comments


Back to top button