ബെയ്ജിംഗ്: ചൈനയ്ക്ക് യുദ്ധം ചെയ്യാന്‍ ഭയമില്ല… വെല്ലുവിളിയുമായി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ്. യുഎസിനോടാണ് ചൈന യുദ്ധഭീഷണി മുഴക്കിയിരിക്കുന്നത്. ചൈനയുടെ പരമാധികാരത്തെയും സുരക്ഷയെയും വികസന താല്‍ര്യങ്ങളെയും തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്നും, അത്തരക്കാരെ പാഠം പഠിപ്പിക്കുമെന്നും ഷി ജിന്‍പിംഗ് പറഞ്ഞു. അതേസമയം അമേരിക്കയ്ക്കുള്ള പ്രത്യക്ഷമായ മുന്നറിയിപ്പ് കൂടിയാണിത്. കൊറിയന്‍ യുദ്ധത്തില്‍ ചൈനീസ് സൈന്യം സഹകരണവുമായി എത്തിയതിന്റെ 70ാം വാര്‍ഷികത്തില്‍ സംസാരിക്കുകയായിരുന്നു ഷി ജിന്‍പിംഗ്. യുഎസ്സുമായി വലിയ പോര് തന്നെ പല മേഖലകളിലായി ചൈന തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്.
വ്യാപാരം, സാങ്കേതിക മേഖല, സുരക്ഷ തുടങ്ങിയ മേഖലയില്‍ ചൈനയും യുഎസ്സും തമ്മില്‍ വലിയ പോര് നടക്കുന്നുണ്ട്. ഇതിന് പുറമേ ചൈനയിലെ മനുഷ്യാവകാശ ലംഘനങ്ങളും കൊറോണവൈറസ് വ്യാപനവും ഡൊണാള്‍ഡ് ട്രംപ് അന്താരാഷ്ട്ര ശ്രദ്ധയിലേക്ക് കൊണ്ടുവന്നിട്ടുണ്ട്.
എന്ത് പ്രതിസന്ധികള്‍ വന്നാലും വെല്ലുവിളികള്‍ വന്നാലും ഞങ്ങള്‍ നേരിടും. എതിരാളികളെ കാണുമ്പോള്‍ ഞങ്ങള്‍ മുട്ടുവിറയ്ക്കില്ല. ഞങ്ങളുടെ നട്ടെല്ലും വളയില്ലെന്ന് ഷി പറഞ്ഞു.
Post Your Comments