COVID 19Latest NewsNewsIndia

കൊറോണ പ്രതിരോധത്തിൽ ലോകത്തിന് മാതൃകയായി ഗുജറാത്ത് ; ഒരൊറ്റ കോവിഡ് കേസുകൾ പോലുമില്ലാത്ത 139 ഗ്രാമങ്ങള്‍

അഹമ്മദാബാദ്: കൊറോണ പ്രതിരോധത്തില്‍ ലോകത്തിന് മാതൃകയായി ഗുജറാത്ത് .ഒരു കൊറോണ കേസുകള്‍ പോലുമില്ലാത്ത 139 ഗ്രാമങ്ങളാണ് ഗുജറാത്തിലുള്ളത്. ഗുജറാത്തില്‍ ആകെ 598 ഗ്രാമങ്ങളാണുള്ളത്. ഇതില്‍ 139 ഗ്രാമങ്ങളില്‍ ഇതുവരെ ഒരാള്‍ക്ക് പോലും കൊറോണ ബാധിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഈ ഗ്രാമങ്ങളിലുള്ളവര്‍ കര്‍ശനമായി കൊറോണ മാനദണ്ഡങ്ങള്‍ പിന്തുടര്‍ന്നതാണ് നേട്ടത്തിന് കാരണമായതെന്നാണ് വിലയിരുത്തല്‍. ഗ്രാമങ്ങളിലേയ്ക്ക് പുറത്തുനിന്ന് ആരെയും പ്രവേശിപ്പിച്ചിരുന്നില്ല. മാസ്‌ക് ധരിക്കലും സാമൂഹ്യ അകലം പാലിക്കലും ഇവര്‍ തുടക്കം മുതല്‍ തന്നെ ജീവിതത്തിന്റെ ഭാഗമാക്കി മാറ്റിയിരുന്നു.

Read Also : ആ​ദ്യ ഘ​ട്ട​ത്തി​ല്‍ കോവിഡ് വാക്സിൻ നൽകുന്നത് നാ​ല് വി​ഭാ​ഗ​ങ്ങ​ള്‍​ക്ക് ; ആ​ധാ​ര്‍ കാ​ര്‍​ഡു​മാ​യി ബ​ന്ധി​പ്പി​ച്ചു പ്ര​ത്യേ​ക രോ​ഗ പ്ര​തി​രോ​ധ പ​ദ്ധ​തി 

അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ തങ്ങളുടെ ഗ്രാമം വിട്ട് ആരും പുറത്തേയ്ക്ക് പോകാതെ ശ്രദ്ധിച്ചിരുന്നു. കൊറോണ വൈറസ് വ്യാപനത്തിന്റെ പ്രാരംഭ ഘട്ടം മുതല്‍ തന്നെ ഈ ഗ്രാമങ്ങളിലേയ്ക്ക് പുറത്തുനിന്നുള്ളവരെ പ്രവേശിപ്പിക്കാതെ നോക്കിയിരുന്നു എന്ന് ഡിസ്ട്രിക്ട് ഹെല്‍ത്ത് ഓഫീസര്‍ ഡോ. മിതേഷ് ഭണ്ഡാരി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button