Latest NewsKeralaNews

‘ഗവർണ്ണറായിരുന്നപ്പോൾ കിട്ടിയ ശമ്പളം സംഭാവനയായി നൽകിയത് 30 ലക്ഷം, ഹമ്പമ്പോ എന്താ തട്ടിപ്പ് ; സംസ്ഥാന സർക്കാരിനെ പരിഹസിച്ച് സന്ദീപ് വാചസ്പതി

ആറന്മുള സ്വദേശിയിൽ നിന്നും ഇരുപത്തിയെട്ടേ മുക്കാൽ ലക്ഷം രൂപ തട്ടിച്ചെടുത്തു എന്ന കേസിൽ ബി.ജെ.പി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരനെ അഞ്ചാം പ്രതിയാക്കി പൊലീസ് കേസെടുത്തിരുന്നു. ആറന്മുള സ്വദേശിയായ ഹരികൃഷ്ണന്റെ പക്കൽ നിന്നും ഇരുപത്തിയെട്ടേ മുക്കാൽ ലക്ഷം രൂപ ഒരു കമ്പനിയിൽ പാർട്ണറാക്കാം എന്നു പറഞ്ഞ് വാങ്ങിയ ശേഷം കബളിപ്പിച്ചുവെന്നതാണ് കേസ്. എന്നാൽ ഗവർണ്ണർ പദവിയിലിരുന്ന കേവലം ഒൻപത് മാസത്തെ ശമ്പളമായ മുപ്പത്തിയൊന്ന് ലക്ഷം രൂപയിൽ മുപ്പത് ലക്ഷവും അനാഥ ബാല്യങ്ങൾക്കായി ചിലവിട്ട വ്യക്തിയാണ് കുമ്മന. ഈ സാചര്യത്തിൽ സംസ്ഥാന സർക്കാരിനെ പരിഹസിച്ച് എത്തിയിരിക്കുകയാണ് ബിജെപി സംസ്ഥാന കമ്മിറ്റി അംഗം സന്ദീപ് വാചസ്പതി.

ഗവർണ്ണറായിരുന്നപ്പോൾ കിട്ടിയ ശമ്പളം സംഭാവനയായി നൽകിയത് 30 ലക്ഷം.
കമ്പനി നടത്തിപ്പിന് തട്ടിപ്പ് നടത്തിയത് 27 ലക്ഷം.കുമ്മനം ഒരു വല്ലാത്ത തട്ടിപ്പുകാരൻ തന്നെ. ഹമ്പമ്പോ എന്താ തട്ടിപ്പ്. സന്ദീപ് വാചസ്പതി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെ പറഞ്ഞു.

https://www.facebook.com/sandeepvachaspati/posts/1259632337723699

 

shortlink

Related Articles

Post Your Comments

Related Articles


Back to top button