ബിക്കാനീര്‍: ഥാര്‍ മരുഭൂമിയിലൂടെ നദി ഒഴുകിയിരുന്നതായി ഗവേഷകർ. ഥാര്‍ മരുഭൂമിയുടെ മധ്യത്തിലൂടെ 1.72 ലക്ഷം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒഴുകിയിരുന്ന നദിയുടെ അവശേഷിപ്പുകളാണ് ബിക്കാനീറിന് സമീപം കണ്ടെത്തിയെന്നാണ് റിപ്പോർട്ട്. ജര്‍മ്മനിയിലെ ദി മാക്സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ട, തമിഴ്നാട്ടിലെ അണ്ണാ സര്‍വ്വകലാശാല, കൊല്‍ക്കത്ത ഐഐഎസ്ഇആര്‍ എന്നിവയിലെ ഗവേഷകരുടേതാണ് കണ്ടത്തല്‍. ക്വാര്‍ട്ടേനറി സയന്‍സ് റിവ്യൂ എന്ന ജേര്‍ണലിലാണ് ഈ നിര്‍ണായക കണ്ടെത്തലിനേക്കുറിച്ച് വ്യക്തമാക്കിയിരിക്കുന്നത്.
Read also: സ്പ്രിന്‍ക്ളര്‍ കരാറില്‍ വീഴ്ച ഉണ്ടായതായി കണ്ടെത്തൽ: കരാറിന് മുന്‍കൈ എടുത്തത് എം. ശിവശങ്കര്‍
ഥാര്‍ മരുഭൂമിക്ക് വലിയൊരു ചരിത്രം അവകാശപ്പെടാനുണ്ടെന്നും ശിലായുഗ കാലത്ത് മനുഷ്യര്‍ ഈ പ്രദേശത്ത് ജീവിക്കുക മാത്രമല്ല തഴച്ചുവളര്‍ന്നിട്ടുണ്ടാകുമെന്നും ഗവേഷകർ പറയുന്നു. മരുഭൂമിയുടെ മധ്യഭാഗത്ത് ശക്തമായ നീരൊഴുക്ക് ഉണ്ടായിരുന്നതായും കാലക്രമേണ അത് ശോഷിക്കുകയായിരുന്നുവെന്നുമാണ് ഗവേഷകര്‍ വിശദമാക്കുന്നത്. ആഫ്രിക്കയില്‍ നിന്ന് ഏഷ്യയിലേക്കുള്ള ആധുനിക മനുഷ്യരുടെ കുടിയേറ്റത്തിന് ഈ നദിയുമായി ബന്ധമുണ്ടാകാം എന്നും ഗവേഷകർ പറയുന്നു.
Post Your Comments