റോം: സ്വവർഗ ബന്ധങ്ങൾക്ക് പിന്തുണയുമായി ഫ്രാൻസിസ് മാർപാപ്പ. സ്വവർഗ പങ്കാളികൾക്ക് കുടുംബ ബന്ധങ്ങൾക്ക് അവകാശമുണ്ട്. അവരും ദൈവത്തിൻ്റെ മക്കളാണ്. നിയമ പരിരക്ഷയാണ് ഇവർക്ക് ആവശ്യമെന്നും മാർപാപ്പ വ്യക്തമാക്കിയതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്‌തു.
റോം ചലച്ചിത്രമേളയിൽ ബുധനാഴ്‌ച പ്രദർശിപ്പിച്ച “ഫ്രാൻസെസ്കോ” എന്ന ഡോക്യുമെന്‍ററിയുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് മാർപാപ്പ സ്വവർഗാനുരാഗികളെ പിന്തുണയ്‌ക്കുന്ന പ്രസ്‌താവന നടത്തിയതെന്നാണ് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സംഭാഷണത്തിനിടെ മാർപാപ്പ ഈ പ്രസ്‌താവന നടത്തിയിരുന്നതായി ഡോക്യുമെന്‍ററിയുയുടെ സംവിധായകൻ പറഞ്ഞുവെന്നും വാർത്തകൾ പുറത്തുവന്നു.
നിങ്ങൾക്ക് ഒരാളെ ഒരു കുടുംബത്തിൽ നിന്ന് പുറത്താക്കോനോ അവരുടെ ജീവിതം മോശമാക്കാനോ കഴിയില്ല. നമുക്കുള്ള നിയമങ്ങളിലൂടെ അവരെ നിയമപരമായി തന്നെ സംരക്ഷിക്കാൻ കഴിയണം. ഈ സാഹചര്യത്തിൽ അവർക്ക് നിയമത്തിൻ്റെ പരിരക്ഷയാണ് ആവശ്യമെന്നും മാർപാപ്പ പറഞ്ഞു. ദാരിദ്രം, കുടിയേറ്റം, വംശീയത, വരുമാനത്തിലെ കുറവുകൾ, അസമത്വം, സമൂഹത്തിലെ വിവേചനം എന്നീ വിഷയങ്ങളിൽ സംസാരിക്കുന്നതിനിടെയാണ് ഫ്രാൻസിസ് മാർപാപ്പ. സ്വവർഗ പങ്കാളികൾക്ക് അനുകൂലമായി പ്രസ്‌താവന നടത്തിയത്.
Post Your Comments