COVID 19Latest NewsNewsIndia

തമിഴ്‌നാട്ടില്‍ പോര് മുറുകുന്നു ; കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് പളനിസ്വാമി ; അത് പ്രത്യേക ഔദാര്യമല്ല സര്‍ക്കാറിന്റെ ഉത്തരവാദിത്തമാണെന്ന് സ്റ്റാലിന്‍

ചെന്നൈ: തമിഴ്നാട്ടില്‍ കോവിഡ് വാക്‌സിനെ ചൊല്ലി രാഷ്ട്രീയ പോര് മുറുകുന്നു. സംസ്ഥാനത്ത് കോവിഡ് വാക്സിന്‍ സൗജന്യമായി വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമിയുടെ വാഗ്ദാനം. ബീഹാറില്‍ സൗജന്യ കോവിഡ് വാക്‌സിന്‍ നല്‍കാമെന്ന ബിജെപിയുടെ വാഗ്ദാനത്തിന് പിന്നാലെയാണ് എടപ്പാടി പളനിസ്വാമിയും വാഗ്ദാനവുമായി രംഗത്തെത്തിയത്. കോവിഡ് -19 വാക്‌സിന്‍ തയ്യാറായിക്കഴിഞ്ഞാല്‍, ഇത് സംസ്ഥാനത്തെ എല്ലാ ആളുകള്‍ക്കും സൗജന്യമായി നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മൂന്നാം തവണയും ഭരണം തുടരാന്‍ ശ്രമിക്കുന്ന എ.ഐ.എ.ഡി.എം.കെക്ക് ഇത് നിര്‍ണായക തെരഞ്ഞെടുപ്പാണ്. മുന്‍ഗാമിയായ ജയലളിതയുടെ മരണശേഷം ആകസ്മികമായി മുഖ്യമന്ത്രിയായ പളനിസ്വാമിയെ സംബന്ധിച്ചിടത്തോളം, മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന ആദ്യ തെരഞ്ഞെടുപ്പാണിത്.

അതേസമയം, പളനിസ്വാമിയുടെ പ്രസ്താനക്കെതിരെ ഡിഎംകെ നേതാവ് എംകെ സ്റ്റാലിന്‍ രംഗത്തെത്തി. സൗജന്യ വാക്സിന്‍ നല്‍കേണ്ടത് ജനക്ഷേമ സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും പ്രത്യേക ഔദാര്യമല്ലെന്നും സ്റ്റാലിന്‍ പറഞ്ഞു. കോവിഡ് വാക്സിന്‍ സൗജ്യനമായി നല്‍കുമെന്ന് പറഞ്ഞ് സ്വയം മഹത് വ്യക്തിയായി ചിത്രീകരിക്കാനാണ് തമിഴ്നാട് മുഖ്യമന്ത്രിയുടെ ശ്രമം. സൗജന്യമായി വാക്സിന്‍ എത്തിക്കുകയാണ് ആദ്യം വേണ്ടത്. അതിന് പകരം രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കാന്‍ മുഖ്യമന്ത്രിക്ക് മനസ്സാക്ഷിയില്ലേയെന്നും സ്റ്റാലിന്‍ ചോദിച്ചു.

ഇതിന് പിന്നാലെ തെരഞ്ഞെടുപ്പില്‍ തങ്ങള്‍ വിജയിക്കുമെന്നും അടുത്ത വര്‍ഷം തമിഴ്നാട്ടില്‍ സൗജന്യ കോവിഡ് വാക്‌സിന്‍ നല്‍കുന്നത് ഡിഎംകെ സര്‍ക്കാരായിരിക്കുമെന്നും പാര്‍ട്ടി വക്താവ് എ ശരവണന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button