പാട്‌ന: ബീഹാറില്‍ തിരഞ്ഞെടുപ്പ് ചൂട് ഏറുന്നു. ഇതിനിടെ പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും പ്രചരണത്തിനായി സംസ്ഥാനത്തെത്തിച്ചേരും. ഏറെ രാഷ്ട്രീയ വിവാദങ്ങള്‍ക്കിടയില്‍ നേതാക്കളുടെ സന്ദര്‍ശനം ഇരു കക്ഷികള്‍ക്കും വലിയ പ്രതീക്ഷകളാണ് നല്‍കുന്നത്. പ്രീയ നേതാക്കളുടെ വരവ് പ്രവര്‍ത്തകരിലും ഏറെ ആവേശം നല്‍കിയിട്ടുണ്ട്.
ഒക്ടോബര്‍ 28 ന് ആദ്യ ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന വിവിധ നിയമസഭാ മണ്ഡലങ്ങളില്‍ നിന്നുള്ള എന്‍.ഡി.എ നോമിനികളുടെ പിന്തുണ തേടുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഡെഹ്രി-ഓണ്‍ സോണ്‍ , ഗയ, ഭാഗല്‍പൂര്‍ എന്നിവിടങ്ങളിലായി വാഹന പ്രചരണ യാത്ര നടത്തും. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ മോദിക്കൊപ്പം ഡെഹ്രി, ഭാഗല്‍പൂര്‍ എന്നിവിടങ്ങളില്‍ നടക്കുന്ന റാലികളില്‍ പങ്കെടുക്കുമെന്നും ബി.ജെ.പി വൃത്തങ്ങള്‍ അറിയിച്ചു.
എന്‍.ഡി.എയില്‍ നിന്നും ഭരണം തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും നാളെ പ്രചരണത്തിനിറങ്ങുന്നുണ്ട്. കോണ്‍ഗ്രസ് യു.പി.എ നേതാക്കള്‍ക്കൊപ്പം നവാഡയിലെ ഹിസുവ, ഭാഗല്‍പൂര്‍ ജില്ലയിലെ കഹല്‍ഗാവ് എന്നിവിടങ്ങളില്‍ രാഹുല്‍ ഗാന്ധി പ്രചരണ റാലി നടത്തും. മുന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ശക്തിസിംഗ് ഗോഹിലും മറ്റുമുതര്‍ന്ന നേതാക്കളും രാഹുലിനെ അനുഗമിക്കും.
Post Your Comments