കൊച്ചി : സംസ്ഥാനത്തെ സ്വർണ വില വീണ്ടും വർദ്ധിച്ചു. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ഇന്ന് കൂടിയത്. ഇതനുസരിച്ച് ഗ്രാമിന് 4,720ഉം, പവന് 37,760ഉം രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ബുധനാഴ്ച ഗ്രാമിന് 35 രൂപയും പവന് 280 രൂപയും വര്‍ധിച്ചതിനു പിന്നാലെയാണ് ഇന്നും വില കൂടിയത്. പവന് 37,640ഉം, ഒരു ഗ്രാമിന് 4,705ഉം രൂപയിലാണ് ഇന്നലെ വ്യാപാരം നടന്നത്. അന്താരാഷ്ട്ര വിലയിലുണ്ടായ വര്‍ധനവാണു സംസ്ഥാനത്തും വില ഉയരാന്‍ കാരണം. 1,914.03 ഡോളര്‍ എന്ന നിലവാരത്തിൽ ആണ് രാജ്യാന്തര വിപണിയിലെ സ്വര്‍ണ വില.
Also read : രാജ്യത്ത് കൊവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം രണ്ടാം ദിവസവും കുറയുന്നു
ഒക്ടോബർ 10 മുതൽ 13 വരെ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലായിരുന്നു സ്വര്‍ണ വില. ഒരു പവന് 37,800ഉം, ഗ്രാമിന് 4,725ഉം രൂപയായിരുന്നു വില. ഒക്‌ടോബർ-9 പവന് 360 രൂപ വര്‍ധിച്ചിരുന്നു. ഒക്ടോബർ 5ന് സ്വർണ വില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തിയിരുന്നു. പവന് 37,120 രൂപയും ഗ്രാമിന് 46,40 രൂപയുമായിരുന്നു. ഇതിനുശേഷമാണ് സ്വർണ വില കൂടിയത്. ഒക്ടോബര്‍ ഒന്നിന് പവന് 37280ഉം, രണ്ടിന് 37,360ഉം രൂപയായിരുന്നു വില. ഇന്ന് ഒരു ഗ്രാം വെള്ളിയ്ക്ക് 63ഉം, . എട്ടുഗ്രാമിന് 504ഉം, കിലോഗ്രാമിന് 63,000ഉം രൂപയുമാണ് വില.
Post Your Comments