കൊച്ചി: ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനെ സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതി ചേർത്തതിൽ വിമർശനവുമായി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. സംശുദ്ധമായ പൊതുജീവിതത്തിന് ഉടമയാണ് കുമ്മനം. അദ്ദേഹത്തെ അപകീർത്തിപ്പെടുത്താനുള്ള നീക്കത്തെ രാഷ്ട്രീയമായും നിയമ പരമായും നേരിടും. സ്വർണക്കടത്ത് കേസിൽ നാണം കെട്ട് നിൽക്കുന്ന സർക്കാർ നീചമായ നടപടിയിലൂടെ ബിജെപിയെ തകർക്കാൻ ശ്രമിക്കുകയാണ്. കുമ്മനത്തെ വേട്ടയാടി ബിജെപിയെ തകർക്കാമെന്നാണ് സർക്കാർ ധരിക്കുന്നതെങ്കിൽ അത് നടക്കില്ല. ഒരു ആരോപണവും കുമ്മനത്തിന്റെ മേൽ കെട്ടിച്ചമക്കാൻ ഈ സർക്കാരിന് കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിയമ വാഴ്‌ചയെ പൂര്‍ണമായും അട്ടിമറിച്ചുകൊണ്ട് പിണറായി സര്‍ക്കാര്‍ സിപിഎം നേതാക്കള്‍ പ്രതികളായുളള കേസുകള്‍ കൂട്ടത്തോടെ പിന്‍വലിക്കുകയാണ്. ക്രിമിനല്‍ കുറ്റവാളികളായ പാര്‍ട്ടി നേതാക്കളെ ഭരണത്തില്‍ നിന്നും ഇറങ്ങുന്നതിന് മുന്‍പ് രക്ഷിച്ചെടുക്കാനാണ് ശ്രമിക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധമുണ്ടാകുമെന്നും കെ. സുരേന്ദ്രൻ പറയുകയുണ്ടായി.
Post Your Comments