ഹോങ്കോംഗ് സിറ്റി: ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി പ്രമുഖ എയർലൈൻ കമ്പനി. കോവിഡ് പ്രതിസന്ധിയെ തുടർന്ന് വിമാനയാത്രയിൽ ഇടിവുണ്ടായതിനാൽ ഹോങ്കോംഗ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കാതേ പസഫിക് കമ്പനിയാണ് നടപടിക്ക് തയ്യാറെടുക്കുന്നത്. 8,500 തൊഴിലവസരങ്ങൾ വെട്ടിക്കുറയ്ക്കുമെന്നും പ്രാദേശിക എയർലൈനുകൾ അടച്ചുപൂട്ടുമെന്നും കമ്പനി വൃത്തങ്ങൾ അറിയിച്ചതായാണ് റിപ്പോർട്ട്.
കമ്പനിയുടെ 24 ശതമാനം തൊഴിലാളികളെയാകും വെട്ടിക്കുറയ്ക്കുക. പ്രാദേശിക എയർലൈൻ യൂണിറ്റായ കാതേ ഡ്രാഗൺ ബുധനാഴ്ച മുതൽ സർവീസുകൾ നിർത്തലാക്കിയിരുന്നു. ആഗോള മഹാമാരി വ്യോമയാന മേഖലയിൽ വിനാശകരമായ സ്വാധീനം ചെലുത്തുന്നുണ്ട്. ഇതിനെ അതിജീവിക്കാൻ ചില തീരുമാനങ്ങൾ ആവശ്യമാണെന്നും കമ്പനി സിഇഒ അഗസ്റ്റസ് ടാംഗ് വ്യക്തമാക്കി.
Post Your Comments