നവാസ് ഷെരീഫിന്റെ മരുമകനെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിടാനായി സിന്ധ് പൊലീസ് മേധാവിയെ പാക്ക് സൈന്യം തട്ടിക്കൊണ്ടു പോയതിനെ തുടര്‍ന്ന് കറാച്ചിയില്‍ സംഘര്‍ഷം രൂക്ഷമാകുന്നു. പലയിടത്തും പൊലീസും സൈന്യവും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി.ഇരുവിഭാഗവും തമ്മിലുണ്ടായ വെടിവയ്പില്‍ അഞ്ച് സൈനികരും പത്തു പോലീസുകാരും കൊല്ലപ്പെട്ടതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
Read Also : വെള്ളച്ചാട്ടത്തിൽ സേവ് ദ ഡേറ്റ് ; വൈറൽ ആയി പുതിയ ഫോട്ടോഷൂട്ട്
പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ സര്‍ക്കാരിനെ പുറത്താക്കാന്‍ ലക്ഷ്യമിട്ട് 11 പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി രാജ്യമൊട്ടുക്ക് പ്രതിഷേധ പരിപാടികള്‍ ആരംഭിച്ചിരിക്കേയാണ് സംഭവം.സിന്ധ് പ്രവിശ്യയുടെ പോലീസ് മേധാവിയായ ഇന്‍സ്പെക്ടര്‍ ജനറലിനെ അര്‍ധസൈനിക വിഭാഗമായ റേഞ്ചേഴ്സ് തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിതമായി അറസ്റ്റിനുള്ള ഉത്തരവിടുവിക്കുകയായിരുന്നുവെന്നാണു ആരോപണം.
Post Your Comments