Latest NewsIndiaInternational

താ​യ്വാ​നു​മാ​യു​ള്ള വ്യാ​പാ​ര ച​ര്‍​ച്ച​ക​ള്‍: ഇ​ന്ത്യ​യ്ക്ക് ചൈ​ന​യു​ടെ മു​ന്ന​റി​യി​പ്പ്, അതൃപ്തി അറിയിച്ചു

ഇ​ന്ത്യ ചൈ​ന ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ത്തി​നും ന​യ​ത്തി​നും എ​തി​രാ​യ നി​ല​പാ​ടാ​ണ് താ​യ്വാ​ന്‍റെ കാ​ര്യ​ത്തി​ല്‍ ഇ​ന്ത്യ കൈ​ക്കൊ​ള്ളു​ന്ന​തെ​ന്നും ചൈ​ന ചൂ​ണ്ടി​ക്കാ​ട്ടി.

ബെ​യ്ജിം​ഗ്: താ​യ് വാ​നു​മാ​യു​ള്ള വ്യാ​പാ​ര ച​ര്‍​ച്ച​ക​ള്‍ ആ​രം​ഭി​ക്കാ​നു​ള്ള ഇ​ന്ത്യ​യു​ടെ നീ​ക്ക​ത്തി​ല്‍ അ​തൃ​പ്തി അ​റി​യി​ച്ച്‌ ചൈ​ന. ഇ​ന്ത്യ ചൈ​ന ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ത്തി​നും ന​യ​ത്തി​നും എ​തി​രാ​യ നി​ല​പാ​ടാ​ണ് താ​യ്വാ​ന്‍റെ കാ​ര്യ​ത്തി​ല്‍ ഇ​ന്ത്യ കൈ​ക്കൊ​ള്ളു​ന്ന​തെ​ന്നും ചൈ​ന ചൂ​ണ്ടി​ക്കാ​ട്ടി.

ടി​ബ​റ്റ​ന്‍ നേ​താ​വ് ലോ​ബ്സാ​ങ് സം​ഗേ​യും ടി​ബ​റ്റി​ന്‍റെ പു​തി​യ അ​മേ​രി​ക്ക​ന്‍ കോ​ര്‍​ഡി​നേ​റ്റ​ര്‍ റോ​ബ​ര്‍​ട്ട് ഡെ​സ്ട്രോ​യും ത​മ്മി​ല്‍ ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യ്ക്കെ​തി​രെ​യും ചൈ​ന വി​മ​ര്‍​ശ​ന​മു​ന്ന​യി​ച്ചു.

read also: ബലാത്സംഗക്കേസില്‍ കുറ്റം തെളിയുംവരെ പ്രതിയും മറഞ്ഞിരിക്കണം : പുതിയ ശുപാർശ

ടി​ബ​റ്റി​ലെ മ​നു​ഷ്യാ​വ​കാ​ശ പ്ര​ശ്ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി അ​മേ​രി​ക്ക ന​ട​പ്പാ​ക്കി​യ ടി​ബ​റ്റ് കോ​ര്‍​ഡി​നേ​റ്റ​ര്‍ ഡെ​സ്ട്രോ​യു​ടെ നി​യ​മ​ന​ത്തി​ലും ചൈ​നീ​സ് വി​ദേ​ശ കാ​ര്യ മ​ന്ത്രാ​ല​യം വി​മ​ര്‍​ശ​നം ഉ​ന്ന​യി​ച്ചു. ചൈ​നീ​സ് ആ​ഭ്യ​ന്ത​ര കാ​ര്യ​ങ്ങ​ളി​ലു​ള്ള ഇ​ട​പെ​ട​ല്‍ ആ​ണി​തെ​ന്ന് ചൈ​നീ​സ് വി​ദേ​ശ കാ​ര്യ വ​ക്താ​വ് ഷാ​വോ ലി​ജി​യാ​ന്‍ പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button