ന്യൂഡല്‍ഹി: ഇന്ത്യ പുതിയ തിരിച്ചുവരവിന്റെ പാതയില്‍. കൊവിഡ് കേസുകള്‍ കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ രാജ്യം തിരിച്ചുവരവിന്റെ പാതയിലേക്ക് നീങ്ങുകയാണ്. വിദേശ അതിഥികള്‍ക്ക് രാജ്യത്തേക്ക് എത്താനുള്ള മാര്‍ഗങ്ങള്‍ തുറന്നുകൊടുത്തുകൊണ്ട് പ്രതിസന്ധിയിലായ സാമ്പത്തിക മേഖലയെ ഉണര്‍വിലേക്ക് നയിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതിയിടുന്നത്. ഇതിനായി വിമാനമാര്‍ഗവും കപ്പല്‍മാര്‍ഗവുമുള്ള യാത്രകള്‍ക്ക് മേലുള്ള വിലക്കുകള്‍ ക്രമേണ എടുത്തുനീക്കാനാണ് കേന്ദ്രം തീരുമാനിച്ചിരിക്കുന്നതെന്നാണ് വിവരം.
Read Also : കൊവിഡ് വാക്സിന്‍ വികസിപ്പിക്കുന്നതിനായി 50,000 കോടി രൂപ നീക്കിവച്ച് കേന്ദ്ര സര്‍ക്കാര്‍
എന്നാല്‍ നിലവില്‍ ഇന്ത്യയിലേക്ക് ബിസിനസ്, മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായി വരുന്ന ആഗ്രഹിക്കുന്ന വിദേശീയര്‍ക്കാണ് കേന്ദ്രം രാജ്യത്തേക്ക് യാത്ര നടത്താനുള്ള അനുമതി നല്‍കുക. വിനോദസഞ്ചാരികള്‍ക്ക് രാജ്യത്തേക്ക് യാത്ര ചെയ്യാനുള്ള അനുവാദം കേന്ദ്ര ആഭ്യന്തര മന്ത്രാലയം നല്‍കിയിട്ടില്ല.
എയര്‍ ബബിള്‍ കരാറുകള്‍, സ്വകാര്യ വിമാനങ്ങള്‍, പ്രത്യാനയിക്കല്‍ പദ്ധതികള്‍(റീപ്പാട്രിയേഷന്‍) എന്നിവ വഴിയും കപ്പല്‍ മാര്‍ഗം വഴിയും ഇവര്‍ക്ക് രാജ്യത്തേക്ക് എത്താവുന്നതാണ് എന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പറയുന്നു. എന്നാല്‍, കൊവിഡ്/ക്വാറന്റീന്‍ മാനദണ്ഡങ്ങളും രോഗപ്രതിരോധ മാര്‍ഗങ്ങളും സ്വീകരിച്ചുകൊണ്ടുവേണം സന്ദര്‍ശകര്‍ രാജ്യത്തേക്ക് പ്രവേശിക്കേണ്ടതെന്നും കേന്ദ്രം ചൂണ്ടിക്കാണിക്കുന്നുണ്ട്.
ഇലക്ട്രോണിക്, ടൂറിസ്റ്റ്, മെഡിക്കല്‍ എന്നീ വീസകള്‍ ഒഴിച്ച് ബാക്കിയെല്ലാ വീസകളും പുനഃസ്ഥാപിക്കുമെന്നും കാലഹരണപ്പെട്ട വീസകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്ക് പുതിയ വീസകള്‍ക്കായി(ബിസിനസ്, മെഡിക്കല്‍, ഗവേഷണം, കോണ്‍ഫറന്‍സ്, പഠനം, ജോലി എന്നീ ആവശ്യങ്ങള്‍ക്കുവേണ്ടി) അപേക്ഷിക്കാവുന്നതാണെന്നും കേന്ദ്രം പറഞ്ഞിട്ടുണ്ട്.
Post Your Comments