സാമ്പത്തിക തട്ടിപ്പ് കേസിൽ മുൻ ബിജെപി സംസ്ഥാന അധ്യക്ഷനും മിസോറാം മുൻ ഗവർണ്ണറുമായ കുമ്മനം രാജശേഖരനെ പ്രതിചേർത്ത് പോലീസ്. കുമ്മനം രാജശേഖരന്റെ മുൻ പിഎ പ്രവീണാണ് ഒന്നാം പ്രതി.
എന്നാൽ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും, മനപ്പൂർവ്വം തന്നെ ബലിയാടാക്കുകയാണെന്നും കുമ്മനം രാജശേഖരൻ വ്യക്തമാക്കി. കൂടാതെ പ്രവീണിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് തനിക്ക് അറിവില്ലെന്നും കുമ്മനം.
എഫ്ഐആർ ഇടുന്നതിന് മുൻപ് പോലും തന്നോട് ചോദിക്കുകയോ, വിശദീകരണം തേടുകയോ ചെയ്തില്ല, വ്യക്തിപരമായോ , നേരിട്ടോ ഈ പണമിടപാടിൽ തനിക്ക് അറിവില്ല, ഇത്തരത്തിൽ രാഷ്ട്രീയമായ പകപോക്കലുകൾക്ക് പോലീസ് കൂട്ടു നിൽക്കുന്നത് ശരിയല്ലെന്നും പറഞ്ഞു.
എന്നാൽ പ്ലാസ്റ്റിക് രഹിത പേപ്പർ കോട്ടൺ മിക്സ് ബാനർ നിർമിക്കുന്ന കമ്പനിയിൽ പങ്കാളിയാക്കാമെന്നു വാഗ്ദാനം ചെയ്തു രൂപ തട്ടിയെടുത്തുവെന്നാണ് ആറന്മുള പുത്തേഴത്ത് ഇല്ലം സി.ആർ. ഹരികൃഷ്ണന്റെ പരാതി പുറത്ത് വന്നിരിക്കുന്നത്. എന്നാൽ ഇൻവെസ്റ്റിംങ് ഓഫീസർ ഇതുവരെ താനുമായി ബന്ധപ്പെടാത്തതും പരാതി കാണിക്കാത്തതും എല്ലാം ദുരൂഹമാണെന്നും കുമ്മനം വ്യക്തമാക്കി.
Post Your Comments