KeralaLatest NewsNews

കുമ്മനം രാജശേഖരനെതിരായ കേസ് ; സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കുമെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം : മുന്‍ മിസോറാം ഗവര്‍ണറും ബിജെപി സംസ്ഥാന അധ്യക്ഷനുമായിരുന്ന കുമ്മനം രാജശേഖരനെതിരെ കേസെടുത്തതില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. വീടുകളിലും കവലകളിലും കരിങ്കൊടി ഉയര്‍ത്തിയായിരിക്കും പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുക.

മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരനെതിരെ കള്ളക്കേസെടുത്ത കേരള പൊലീസിന്റെ നിലപാടിനെതിരെ നാളെ (ഒക്ടോബര്‍ 23ന്) ബിജെപി സംസ്ഥാന വ്യാപകമായി കരിദിനമാചരിക്കുമെന്ന് സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ അറിയിച്ചു. വീടുകളിലും കവലകളിലും കരിങ്കൊടി ഉയര്‍ത്തി പ്രവര്‍ത്തകര്‍ പ്രതിഷേധിക്കും. സ്വര്‍ണ്ണക്കടത്തില്‍ നാണംക്കെട്ട സര്‍ക്കാര്‍ കുമ്മനത്തിനെതിരെ കേസെടുത്ത് ബി.ജെ.പി വേട്ട നടപ്പിലാക്കുകയാണെന്നും ഇതിനെ രാഷ്ട്രീയമായി നേരിടുമെന്നും സുരേന്ദ്രന്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button