Latest NewsKeralaIndia

‘എംഇഎസില്‍ നിന്നും കോടികള്‍ വെട്ടിച്ചു’, ഫസല്‍ ഗഫൂറിനെതിരെ ജാമ്യമില്ലാ കേസ്

പരാതിയുമായി എംഇഎസ് സംഘടനയിലെ അംഗങ്ങള്‍ പോലീസിനെ സമീപിച്ചെങ്കിലും കേസെടുക്കാന്‍ പോലീസ് തയ്യാറായില്ല. 

കോഴിക്കോട്: എംഇഎസില്‍ നിന്നും കോടികള്‍ തട്ടിയെടുത്തു എന്ന പരാതിയിന്മേല്‍ മതപ്രഭാഷകനും എംഇഎസ് പ്രസിഡന്റുമായ ഫസല്‍ ഗഫൂറിനെതിരെ കേസെടുത്തു. എംഇഎസ് കമ്മിറ്റി അംഗം എന്‍കെ നവാസിന്റെ പരാതിയിലാണ് നടക്കാവ് പോലീസ് വഞ്ചനാ കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തത്. പരാതിയുമായി എംഇഎസ് സംഘടനയിലെ അംഗങ്ങള്‍ പോലീസിനെ സമീപിച്ചെങ്കിലും കേസെടുക്കാന്‍ പോലീസ് തയ്യാറായില്ല.

തുടര്‍ന്ന് പരാതിക്കാര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി പോലീസ് ഇന്നലെ ഹൈക്കോടതിയെ അറിയിച്ചു.  പഞ്ചാബ് നാഷണല്‍ ബാങ്കിലുള്ള എംഇഎസിന്റെ അക്കൗണ്ടില്‍ നിന്നും കോടികള്‍ ഫസല്‍ ഗഫൂര്‍ പിന്‍വലിച്ചു. ഇങ്ങനെ മൂന്നു കോടിയിലധികം രൂപ സ്വകാര്യ കമ്പനിയുടെ അക്കൗണ്ടിലേക്ക് വകമാറ്റി.

read also: ഹാഥ്‌രസിലെ സംഭവം നടന്ന അന്ന് പെണ്‍കുട്ടിയുടെ അമ്മയെയും സഹോദരനെയും വയലില്‍ കണ്ടു, പരിക്കേറ്റ പെണ്‍കുട്ടിയെ ഗൗനിക്കാതെ പുല്ലുമായി മടങ്ങിയെന്ന് ദൃക്‌സാക്ഷി മൊഴി

2012ല്‍ മകന്റെ കമ്പനിയുടെ അക്കൗണ്ടിലേക്ക് 12 ലക്ഷത്തോളം രൂപയും ഫസല്‍ ഗഫൂര്‍ കൈമാറി. കമ്മിറ്റി അംഗങ്ങള്‍ പോലും അറിയാതെ നടത്തിയ തിരിമറി വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടെത്തുകയായിരുന്നു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button