Latest NewsKeralaNewsAutomobile

കേരളത്തിന്റെ സ്വന്തം നീം ജി ഇലക്ട്രിക്ക് ഓട്ടോ നേപ്പാളിലേക്ക്: അദ്യ ഘട്ടത്തിൽ 25 ഓട്ടോകൾ

തിരുവനന്തപുരം : സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈൽ ലിമിറ്റഡ് നിർമ്മിക്കുന്ന ഇലക്ട്രിക്ക് ഓട്ടോ നീം ജിയുടെ നേപ്പാളിലേക്കുള്ള കയറ്റുമതി തുടങ്ങി. ആദ്യ ബാച്ച് ഇ-ഓട്ടോകളുടെ ഫ്ളാഗ് ഓഫ് വ്യവസായമന്ത്രി ഇ.പി ജയരാജൻ നിർവഹിച്ചു. അദ്യ ഘട്ടത്തിൽ 25 ഓട്ടോകളാണ് നേപ്പാളിൽ എത്തിക്കുക. വാഹനങ്ങളുടെ അനുബന്ധ രേഖകൾ നേപ്പാളിലെ ഡീലർമാർക്ക് മന്ത്രി കൈമാറി.
സർക്കാരിന്റെ ദൈനംദിന ഇടപെടലുകളും കെ.എ.എൽ ജീവനക്കാരുടെ ശ്രമകരമായ പ്രവർത്തനവുമാണ് നഷ്ടത്തിലായിരുന്ന സ്ഥാപനത്തെ ഉയർച്ചയിലേക്ക് എത്തിച്ചതെന്ന് മന്ത്രി പറഞ്ഞു. ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലേക്കും ഓട്ടോകൾ കയറ്റി അയയ്ക്കും. കെനിയ, ഈജിപ്റ്റ് തുടങ്ങി നിരവധി ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും അന്വേഷണം ഉണ്ടെന്നും മന്ത്രി പറഞ്ഞു.

Also read :സ്ത്രീകള്‍ മാത്രം താമസിയ്ക്കുന്ന വീടിനു മുന്നില്‍ നഗ്നതാ പ്രദര്‍ശനം… പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് മധ്യവയസ്‌കന്‍ ആത്മഹത്യ ചെയ്തു

സർക്കാർ 24 കോടി രൂപയാണ് കെ.എ.എല്ലിന് നൽകിയത്. കോവിഡ് ആശ്വാസമായി അഞ്ച് കോടി രൂപ കൂടി നൽകും. എല്ലാ ജില്ലകളിലും വനിതകൾക്ക് ഇ-വാഹനം നൽകുന്ന പദ്ധതിക്ക് രൂപം നൽകും. വ്യവസായ വകുപ്പിന് കീഴിൽ രജിസ്റ്റർ ചെയ്യുന്ന വനിത സഹകരണ സംഘങ്ങളിലെ 25 പേർക്ക് ഇ-ഓട്ടോ സബ്സിഡിയോടെ നൽകാനാണ് ഉദ്ദേശിക്കുന്നത്. പദ്ധതിയിലൂടെ വനിതകൾക്ക് സ്വയം തൊഴിൽ നേടാനാകുമെന്നും മന്ത്രി പറഞ്ഞു. പൊതുമേഖലാ സ്ഥാപനങ്ങളെ മെപ്പെടുത്തുകയാണ് സർക്കാർ നയം. കെ.എം.എം.എല്ലിൽ ആധുനിക ഓക്സിജൻ പ്ലാന്റ് സ്ഥാപിച്ചതുവഴി വർഷം 12 കോടി ലാഭിക്കാനായി. ഇവിടെ ഉത്പാദിപ്പിക്കുന്ന ഓക്സിജൻ വയനാട്, കോഴിക്കോട് ജില്ലകളിലെ ആരോഗ്യസ്ഥാപനങ്ങളിലെ ആവശ്യങ്ങൾക്കായി നൽകി തുടങ്ങിയതായും മന്ത്രി അറിയിച്ചു. ചെറുപ്പക്കാർക്ക് തൊഴിൽ നൽകുകയാണ് സർക്കാർ നയം. പൊതുമേഖലാ സ്ഥാപനങ്ങളിലെ എല്ലാ ഒഴിവുകളും നികത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button