KeralaLatest NewsNews

മാസങ്ങളായി ശമ്പളമില്ല : കെഎഎല്‍ തൊഴിലാളികള്‍ കടുത്ത പ്രതിസന്ധിയിൽ

ശമ്പളം കിട്ടിയില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നാണ് തൊഴിലാളികളുടെ ഭീഷണി

തിരുവനന്തപുരം : കോവിഡ് പ്രതിസന്ധിക്കിടയിലും കഴിഞ്ഞ അഞ്ചുമാസമായി ശമ്പളമില്ലെന്ന പരാതിയുമായി കേരളാ ഓട്ടോമൊബൈല്‍സ് തൊഴിലാളികള്‍. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ സര്‍ക്കാര്‍ വിവിധ ഘട്ടങ്ങളായി 35 കോടി രൂപ നല്‍കിയിട്ടും രക്ഷയില്ലാത്ത സ്ഥിതിയാണിപ്പോഴും. പിഎഫ് കെഎഎല്‍ അടക്കാത്തതിനാല്‍ വിരമിച്ച ജീവനക്കാരും ആനുകൂല്യം കിട്ടാതെ ബുദ്ധിമുട്ടുകയാണ്.

ശമ്പളം കിട്ടിയില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നാണ് തൊഴിലാളികളുടെ ഭീഷണി. നിരവധി നിവേദനങ്ങളും പരാതികളും എല്ലാം കൊടുത്തിട്ടും കാര്യമുണ്ടായില്ലെന്നും തൊഴിലാളികൾ പറയുന്നു. വിരമിച്ച ജീവനക്കാരുടെ കാര്യവും കഷ്ടമാണ്. ആര്‍ക്കും ഒരാനൂകൂല്യവും ഇതുവരെ കിട്ടിയില്ല. വിരമിച്ചവരില്‍ പലരും ഹൈക്കോടതിയെ വരെ സമീപിച്ച് അനുകൂല വിധി കിട്ടിയിട്ടും രക്ഷയില്ല.

Read Also  :  ശൗചാലയങ്ങളില്‍ ഫോണ്‍ നമ്പര്‍ എഴുതി ലൈംഗികത്തൊഴിലാളിയെന്ന് പ്രചരിപ്പിച്ചു: ജീവിതം വഴിമുട്ടി വീട്ടമ്മ

അതേസമയം, ശമ്പളവും വിരമിച്ചവരുടെ ആനുകൂല്യവും മുമ്പും മുടങ്ങിയിട്ടുണ്ടെന്നും എത്രയും വേഗം കൊടുത്ത് തീര്‍ക്കാനാകുമെന്നാണ് പ്രതീക്ഷയെന്നുമാണ് കെഎഎല്‍ എംഡിയുടെ വിശദീകരണം. തുടക്കത്തില്‍ നിരവധി ഡീലര്‍മാര്‍ ഉണ്ടായെങ്കിലും ഇപ്പോള്‍ രണ്ടോ മൂന്നോ പേര്‍ മാത്രമാണ് വാഹനം വാങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button