Latest NewsNewsIndia

‘ഇന്ത്യയുടെ മണ്ണിൽ ഭീകരത വളർത്താൻ സാധിക്കില്ലെന്ന് പാകിസ്താൻ തിരിച്ചറിഞ്ഞത് നരേന്ദ്ര മോദി അധികാരത്തിലെത്തിയ ശേഷം’; യോഗി ആദിത്യനാഥ്

പട്ന :ബി.ജെ.പി സർക്കാരാണ് രാജ്യത്തെ ഭീകരവാദം അവസാനിപ്പിച്ചതെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബിഹാർ നിയമസഭ പ്രചാരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ മണ്ണിൽ ഭീകരത വളർത്താൻ സാധിക്കില്ലെന്ന് മോദി ഭരണത്തിൽ പാകിസ്താൻ തിരിച്ചറിഞ്ഞു. ആർട്ടിക്കിൾ 370 റദ്ദാക്കുമെന്ന ബി.ജെ.പി വാഗ്ദാനം നരേന്ദ്ര മോദി അധികാരത്തിലെത്തിയ ശേഷം നടപ്പാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിതീഷ് കുമാർ ഭരണത്തിൽവരുന്നതിന് മുമ്പ് ബിഹാറിലെ സ്ഥിതി എന്തായിരുന്നുവെന്ന് മറച്ചുവയ്ക്കാനാകില്ല. ബിഹാറിലെ ജനങ്ങളുടെ താത്പര്യപ്രകാരമാണ് എൻ.ഡി.എ സർക്കാർ പ്രവർത്തിക്കുന്നത്. കോവിഡ് വ്യാപന വേളയിൽ ബിഹാറിലെ തൊഴിലാളികളെ സ്വന്തംനിലയിൽ യു.പിയിൽ നിന്ന് ബിഹാറിലേക്കെത്തിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. യാതൊരു വേർതിരിവും കാണിക്കാതെയാണ് സർക്കാറിന്റെ പ്രവർത്തനം. വേർതിരിവില്ലാതെ മോദി പാവപ്പെട്ടവർക്ക് വീടുകൾ നൽകി. മോദിയും നിതീഷ് കുമാറും ബിഹാറിലെ പാവപ്പെട്ടവർക്കായി സൗജന്യ റേഷനും ഗ്യാസ് കണക്ഷനും ജോലിയും നൽകിയെന്നും യോഗി പറഞ്ഞു. കാലിത്തീറ്റ കഴിക്കുന്നവരെ ബിഹാറിലെ ജനങ്ങൾ തള്ളിക്കളയുമെന്നും ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ പേര് പറയാതെ യോഗി വ്യക്തമാക്കി.

അതേസമയം ബി.ജെ.പി സ്ഥാനാർഥിയെ എം.എൽ.എമാരായി തിരഞ്ഞെടുത്താൽ അവർ നിങ്ങളെ അയോധ്യയിലെ രാമക്ഷേത്ര ദർശനത്തിനായി കെണ്ടുപേകുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ത്രേതായുഗത്തിൽ ഈ ക്ഷേത്രമാണ് ധ്യാനത്തിനായി ഭഗവാൻ തിരഞ്ഞെടുത്തതെന്നും ആദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button