KeralaLatest NewsNews

മെഡിക്കല്‍ കോളേജിലെ അനാസ്ഥ തുറന്നുകാട്ടിയ ഡോ.നജ്മയ്ക്കെതിരെ സിപിഎം സൈബര്‍ ആക്രമണം

 

കൊച്ചി: എറണാകുളം കളമശേരി മെഡിക്കല്‍ കോളേജില്‍ കോവിഡ് രോഗികളെ പരിചരിക്കുന്നതിന് വീഴ്ച വന്നെന്ന ആരോപണം ആളിക്കത്തുന്നു. മെഡിക്കല്‍ കോളേജിലെ അനാസ്ഥ തുറന്നുകാട്ടിയ ജൂനിയര്‍ റെസിഡന്റ് ഡോ. നജ്മ സലീമിനെതിരെ സൈബര്‍ ആക്രമണം. മെഡിക്കല്‍ കോളേജില്‍ കോവിഡ് രോഗികളെ പരിചരിക്കുന്നതില്‍അനാസ്ഥ ഉണ്ടായെന്ന വെളിപ്പെടുത്തലിന് പിന്നാലെയാണ് ഡോക്ടര്‍ക്കു നേരെ സിപിഎം സൈബര്‍ ആക്രമണം ഉണ്ടായിരിക്കുന്നത്. ഇതേതുടര്‍ന്ന് ഡോ. നജ്മ കളമശേരി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

സോഷ്യല്‍മീഡിയയില്‍ വ്യാജ പ്രചരണം നടത്തുന്നുവെന്നും, ആക്രമണമുണ്ടാകുമോ എന്ന് ഭയപ്പെടുന്നതായും കാണിച്ചാണ് ഡോക്ടറുടെ പരാതി.

സിപിഎം അനുകൂല സംഘടനകളുടെ ഫെയ്സ്ബുക്ക് അക്കൗണ്ടുകളില്‍ നിന്നും വ്യക്തികളില്‍ നിന്നുമാണ് വ്യാജ പ്രചരണങ്ങളെന്ന് പരാതിയില്‍ ഡോക്ടര്‍ വ്യക്തമാക്കിയിട്ടുണ്ട്.താന്‍ കെഎസ്യുക്കാരിയാണെന്ന് വ്യാജ പ്രചരണവും നടക്കുന്നുണ്ടെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ദേശാഭിമാനി പത്രത്തെയും പരാതിയില്‍ പേരെടുത്ത് പരാമര്‍ശിച്ചിട്ടുണ്ട്. മോശമായി ചിത്രീകരിക്കുന്ന സമൂഹമാധ്യമ പ്രചാരണങ്ങള്‍ മാനസികമായി തളര്‍ത്തുന്നുവെന്നും അവര്‍ പരാതിയില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button