
ന്യൂഡല്‍ഹി: രണ്ടാഴ്ചയ്ക്കിടെ കൊല്ലപ്പെട്ടത് 4 ബിജെപി പ്രവര്‍ത്തകര്‍. ഇതേതുടര്‍ന്ന്
എല്ലാ ബ്ളോക്കുകളിലും ജില്ലകളിലുമുള്ള ഗുണ്ടകളെന്ന് സംശയിക്കുന്നവരുടെ പട്ടിക ഉണ്ടാക്കി ആഭ്യന്തരമന്ത്രാലയത്തിന് അയയ്ക്കാന്‍ തയ്യാറെടുത്തിരിക്കുകയാണ് ബിജെപി. പശ്ചിമബംഗാളിലാണ് സംഭവം. 2021 നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രശ്നമുണ്ടാക്കാന്‍ സാധ്യതയുള്ളവരുടെ പട്ടികയാണ് തയ്യാറാക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാരിനോട് അടുപ്പമുള്ള ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരുടെ പേരുകളും തെരയുന്നുണ്ട്.
ഈ മാസം നടന്ന വിവിധ അക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് ബിജെപിയുടെ നീക്കം. ഒക്ടോബര്‍ 8 ന് കൊല്‍ക്കത്തയില്‍ നബാന്നയിലേക്കുള്ള ബിജെപി മാര്‍ച്ച് പോലീസ് തടഞ്ഞതിനെ തുടര്‍ന്ന സംഘര്‍ഷം ഉണ്ടായിരുന്നു. ബംഗാളില്‍ ക്രമസമാധാന നില തകരാറിലായി എന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം നടത്തിയത്. ഇതിന് ദിവസങ്ങള്‍ക്ക് മുമ്പ് ഒക്ടോബര്‍ 4 ന് ബിജെപി നേതാവ് മനീഷ് ശുക്ല നോര്‍ത്ത് 24 പര്‍ഗാന ജില്ലയിലെ ടിറ്റാഗറില് വെടിയേറ്റ് മരിച്ചിരുന്നു. കഴിഞ്ഞയാഴ്ച കൊല്‍ക്കത്തയിലെ ബലിയാഘട്ടയിലെ ഒരു ക്ലബ്ബിന്റെ മേല്‍ക്കൂര സ്ഫോടനത്തില്‍ തെറിച്ചുപോയിരുന്നു. ഈ സംഭവത്തില്‍ എന്‍ഐഎ അന്വേഷണം വേണമെന്നാണ് ബിജെപിയുടെ ആവശ്യം.
തെരഞ്ഞെടുപ്പ് മുന്‍ നിര്‍ത്തി തൃണമൂല്‍ കോണ്‍ഗ്രസ് ബോംബുകള്‍ സൂക്ഷിച്ചിരുന്ന ഇടമാണ് ഇതെന്നാണ് ആരോപണം. ഇതേ തുടര്‍ന്നാണ് ബംഗാള്‍ ബിജെപി പ്രസിഡന്റ് ദിലീപ് ഘോഷ് ഗുണ്ടകളുടെ പട്ടിക ഉണ്ടാക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഗുണ്ടകള്‍ക്കൊപ്പം ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ പട്ടികയും ഉണ്ടാക്കുന്നുണ്ട്. സര്‍ക്കാരിന്റെ സ്ഥാപനങ്ങളായി മാറുന്ന മുതിര്‍ന്നവര്‍ മുതല്‍ താഴെ വരെയുള്ള ജീവനക്കാരുടെ പട്ടികയാണ് ഉണ്ടാക്കുന്നത്. ഇതില്‍ 26 ഐപിഎസ് ഉദ്യോഗസ്ഥരും ഉണ്ട്. ഇവര്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഏജന്റുമാരായി പ്രവര്‍ത്തിക്കുന്നെന്നാണ് ആരോപണം.
Post Your Comments