Latest NewsIndia

ചൈനയില്‍ നിന്നുള്ള എല്ലാ വിദേശ നിക്ഷേപങ്ങള്‍ക്കും ഇനി അനുമതി നിർബന്ധം: കേന്ദ്രസര്‍ക്കാര്‍

ചൈനയില്‍ നിന്ന് നേരിട്ടുള്ള എല്ലാ വിദേശ നിക്ഷേപങ്ങള്‍ക്കും അനുമതി നിര്‍ബന്ധമാക്കാന്‍ ഒരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍. ഇന്ത്യയിലെ നിക്ഷേപം വഴി അന്തിമ നേട്ടം ലഭിക്കുന്ന സ്ഥാപനമോ വ്യക്തിയോ ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളില്‍ നിന്നുള്ളതാണെങ്കില്‍ പ്രത്യേകാനുമതി വേണമെന്ന നിര്‍ദേശമാണ് കേന്ദ്രം കൊണ്ടുവരുന്നത്.

ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളില്‍ നിന്ന് ഇന്ത്യന്‍ കമ്പനികളിലുള്ള നിക്ഷേപത്തിന് കമ്പനി നിയമപ്രകാരമുള്ള പത്തു ശതമാനം പരിധിയോ, കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരമുള്ള 25 ശതമാനം പരിധിയോ നിശ്ചയിച്ചുക്കൊണ്ട് പ്രത്യേക അനുമതി വേണമെന്ന മാനദണ്ഡം നടപ്പാക്കാനാണ് കേന്ദ്രം മുന്‍പ് ആലോചിച്ചിരുന്നത്.

read also: പത്തനംതിട്ട ലക്ഷ്യമിട്ട് ബിജെപി; എതിരാളിയായി പോലും കാണുന്നില്ലെന്ന് എൽഡിഎഫും യുഡിഎഫും

എന്നാല്‍ ഇപ്രകാരം പരിധി നിശ്ചയിച്ചുക്കൊണ്ടുള്ളതല്ല പുതിയ നടപടി.പുതിയ നിര്‍ദേശം നടപ്പാകുമ്പോള്‍ ചൈനയില്‍ നിന്ന് നേരിട്ടോ മറ്റു രാജ്യങ്ങള്‍ വഴിയോ നിക്ഷേപം നടത്തണമെങ്കില്‍ സര്‍ക്കാരിന്റെ അനുമതി ആവശ്യമായി വരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button