കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനെതിരായ പരാതിയില്‍ പ്രോട്ടോകോള്‍ ലംഘനമില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്. സിപിഎമ്മിന്റെ ഗൂഡപദ്ധതിക്കേറ്റ തിരിച്ചടിയാണിതെന്നും അഡ്വ. എസ് സുരേഷ് ഫേസ്ബുക്കിൽ കുറിച്ചു.
”കേന്ദ്രമന്ത്രി വി.മുരളീധരനെതിരെയുള്ള പരാതിയിൽ പ്രോട്ടോകോൾ ലംഘനമില്ല. പ്രധാനമന്ത്രിയുടെ ഓഫീസ് അന്വേഷിച്ച് പരാതി തീർപ്പാക്കി, സിപിഎമ്മിന്റെ ഗൂഡപദ്ധതിക്കേറ്റ തിരിച്ചടി”; അഡ്വ. എസ് സുരേഷ് കുറിച്ചു.
അബുദാബിയിൽ നടന്ന മന്ത്രിതല ഉന്നതയോഗത്തിൽ പ്രോട്ടോകോൾ ലംഘിച്ച് മഹിളാമോർച്ച നേതാവ് സ്‌മിതാ മേനോനെ പങ്കെടുപ്പിച്ചു എന്നായിരുന്നു മുരളീധരനെതിരായ പരാതി.
https://www.facebook.com/advssuresh/posts/2093095637491664
Post Your Comments