“കേരളം കണ്ട എറ്റവും മികച്ച മുഖ്യമന്ത്രി പിണറായി വിജയൻ… നടൻ ദേവൻ” എന്ന രീതിയിൽ പ്രചരിക്കുന്ന വ്യാജ പോസ്റ്റിനെതിരെ നടൻ ദേവൻ രംഗത്ത് .
എന്റെ ഒരു ഫോട്ടോ വെച്ച് ഒരു പോസ്റ്റ് പ്രചരിപ്പിക്കുന്നുണ്ട്… ” കേരളം കണ്ട എറ്റവും മികച്ച മുഖ്യമന്ത്രി പിണറായി വിജയൻ… നടൻ ദേവൻ”… ഇതാണ് അദ്ഭുതകരമായ പോസ്റ്റ്.. പത്തുനൂറ് ഫോൺ കാൾ വന്നു… പോസ്റ്റ് ഇട്ടവരെ തെറിപറഞ്ഞും കളിയാക്കിയുമാണ് എല്ലാരും സംസാരിച്ചത്.. കാരണം അവർക്കു എന്നെ അറിയാം… അറിയാത്തതു നിങ്ങൾ കുട്ടി സഖാക്കൾക്കല്ലേ?…ദേവൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു .
പ്രിയപ്പെട്ട കമ്മ്യൂണിസ്റ്റ് ഓൺലൈൻ മാധ്യമ പിള്ളേരെ,
ഞാൻ നടൻ ദേവൻ.. എനിക്ക് നടൻ എന്നതിലുപരി രാഷ്ട്രീയക്കാരൻ എന്ന ഒരു പരിവേഷം കുടി ഉണ്ട്… സിനിമ നടനാകുന്നതിനു മുൻപേ രാഷ്ട്രീയക്കാരനായ ഒരു എളിയവനാണ് ഞാൻ.. ഒരുപക്ഷെ നിങ്ങളിൽ പലരും ജനിച്ചിട്ടുകൂടി ഉണ്ടാവില്ല അന്ന്..
എന്റെ ഒരു ഫോട്ടോ വെച്ച് ഒരു പോസ്റ്റ് പ്രചരിപ്പിക്കുന്നുണ്ട്… ” കേരളം കണ്ട എറ്റവും മികച്ച മുഖ്യമന്ത്രി പിണറായി വിജയൻ… നടൻ ദേവൻ”… ഇതാണ് അദ്ഭുതകരമായ പോസ്റ്റ്.. പത്തുനൂറ് ഫോൺ കാൾ വന്നു… പോസ്റ്റ് ഇട്ടവരെ തെറിപറഞ്ഞും കളിയാക്കിയുമാണ് എല്ലാരും സംസാരിച്ചത്.. കാരണം അവർക്കു എന്നെ അറിയാം… അറിയാത്തതു നിങ്ങൾ കുട്ടി സഖാക്കൾക്കല്ലേ?…
സത്യം പറയട്ടെ… നിങ്ങളുടെ പ്രിയപ്പെട്ട സഖാവ് ശ്രീ പിണറായി വിജയൻ, കേരളം കണ്ട എല്ലാംകൊണ്ടും എല്ലാറ്റിനെയും ശരിയാക്കുന്നവനും പരാജിതനുമായ മുഖ്യമന്ത്രിയാണെന്ന് 2017ഇൽ തന്നെ തെളിയിച്ച സഖാവാണെന്നു വിശ്വസിക്കുന്ന ഒരു രാഷ്ട്രീയ പ്രവർത്തകനാണ് ഈയുള്ളവൻ.. കണ്ടറിഞ്ഞും കേട്ടറിഞ്ഞും അനുഭവിച്ചറിഞ്ഞും മാധ്യമ വർത്തകളിലൂടെയും കിട്ടുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഉണ്ടായ എന്റെ അഭിപ്രായമാണത് . അതിൽ മാറ്റം ഉണ്ടായിട്ടില്ല ഇതുവരെ എന്ന് നിങ്ങളെ വിനയപൂർവം അറിയിക്കാനാണ് ഈ പോസ്റ്റ്…അദ്ദേഹം നല്ലവനാണോ കെട്ടവനാണോ?? ജനങ്ങളുടെ മനസ്സിലുള്ള ചോദ്യമാണിത്…
എന്തായാലും എന്റെയും നവ കേരള പീപ്പിൾ പാർട്ടിയുടെയും ഔദ്യോഗിക പ്രചരണം ഏറ്റെടുത്തതിനു കുട്ടി സഖാക്കളോട് നന്ദി രേഖപെടുത്തുന്നു… നിങ്ങൾ ഇട്ട ഈ പോസ്റ്റ് എനിക്കും എന്റെ പ്രസ്ഥാനത്തിനും കൂടുതൽ പരസ്യം കിട്ടാൻ സഹായിക്കുന്നുണ്ട്… തുടരുക കുട്ടി സഖാകളെ….
വരാൻപോകുന്ന 2021 നിയമസഭ തിരഞ്ഞെടുപ്പിൽ ഞാൻ ഉള്ള Nava Kerala People’s Party യെ നിങ്ങൾക്കു നേരിടേണ്ടിവരും.. കുറെ ഫേക്ക് പോസ്റ്റുകൾ കരുതി വെച്ചോളൂ…
നന്ദിയോടെയും വിജയാശംസകളോടെയും
ദേവൻ ശ്രീനിവാസൻ…
https://www.facebook.com/devantheofficial/photos/a.509244759246817/1703804586457489/?type=3
Post Your Comments