കോവിഡ് വാക്‌സിന്റെ നിർമ്മാണ പ്രവർത്തനങ്ങളിൽ ഇന്ത്യ മുൻപന്തിയിൽ : പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി : കോവിഡ് വാക്‌സിൻ നിർമ്മാണത്തിൽ ഇന്ത്യ മുൻപന്തിയിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് പ്രതിദിന കൊറോണ രോഗികളുടെ എണ്ണത്തിൽ വലിയ കുറവാണ് രേഖപ്പെടുത്തുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഗ്രാന്റ് ചാലഞ്ചസ് വാർഷിക യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read Also : ലൈഫ് മിഷൻ vs സി ബി ഐ യാദൃശ്ചികമായി ജ. കുഞ്ഞുകൃഷ്ണന്റെ ബഞ്ചിൽ വന്നു ! ജ. സോമരാജന്റെ 5D ബഞ്ചിലാണ് വരേണ്ടിയിരുന്നത് : Adv എസ് സുരേഷ് 

ശനിയാഴ്ച കൊറോണ വാക്‌സിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പ്രധാനമന്ത്രി വിലയിരുത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു അദ്ദേഹം വാക്‌സിൻ നിർമ്മാണത്തിൽ ഇന്ത്യ മുൻപന്തിയിലാണെന്ന് വ്യക്തമാക്കിയത്.

ഇന്ത്യയിൽ കൊറോണ വാക്‌സിനുകളുടെ നിർമ്മാണം വേഗത്തിൽ പുരോഗമിക്കുകയാണ്. തദ്ദേശീയമായി വികസിപ്പിക്കുന്ന മൂന്ന് വാക്‌സിനുകളുടെയും നിർമ്മാണം നിർണ്ണായക ഘട്ടത്തിലാണ്. കൊറോണ വാക്‌സിനുകളുടെ നിർമ്മാണത്തിൽ ഇന്ത്യ മുൻപന്തിയിലാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

Share
Leave a Comment